Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » ജില്ലാ എസ് വൈ എസ് മെന്റേഴ്‌സ്‌ പരിശീലനം ശനിയാഴ്ച

ജില്ലാ എസ് വൈ എസ് മെന്റേഴ്‌സ്‌ പരിശീലനം ശനിയാഴ്ച

Written By Muhimmath News on Thursday, 5 July 2018 | 19:49

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജനസംഘം ജില്ലയിലെ 50 സര്‍ക്കിളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മെന്റേഴ്‌സിനുള്ള ഒന്നാംഘട്ട പരിശീലനം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ജില്ലാ സുന്നി സെന്ററില്‍ നടക്കും. 

ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍ ക്ലാസിന് നേതൃത്വം നല്‍കും.

സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, ശാഫി സഅദി ഷിറിയ, അശ്‌റഫ് കരിപ്പൊടി, അശ്‌റഫ് സുഹ്‌രി പരപ്പ തുടങ്ങിയവര്‍ സംബന്ധിക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved