Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: സംഘടനയുടെ അടിസ്ഥാന ഘടകങ്ങളായ യൂണിറ്റ്, സര്‍ക്കിള്‍ ശാക്തീകരണം ലക്ഷ്യം വെച്ച് രൂപം തെരെഞ്ഞെടുത്ത മെന്ററര്‍മാര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ നടന്നു. 
    
ഈ മാസം 31നകം ജില്ലയിലെ 50 സര്‍ക്കിളുകളില്‍ മെന്റര്‍മാരുടെ  നേതൃത്വത്തില്‍ പാഠശാലകള്‍ നടത്താന്‍ തീരുമാനിച്ചു. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറ് വരെ നിശാ ക്യാമ്പായാണ് പാഠശാലകള്‍ നടക്കുന്നത്. സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും യൂണിറ്റില്‍ നിന്ന് തെരെഞ്ഞെടുത്ത പ്രതിനിധികളുമാണ് അംഗങ്ങള്‍. പഠനം, ക്ലാസ്സുകള്‍, ആത്മീയം എന്നീ സെഷനുകളില്‍ പ്രമുഖര്‍ ക്ലാസ്സെടുക്കും.
     
മെന്റര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയിലെ 400 യൂണിറ്റുകളെക്കുറിച്ച് സമഗ്ര പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. യൂണിറ്റ് എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍ ആഗസ്റ്റില്‍ നടക്കും. 
    
മെന്റര്‍ പരിശീലന പരിപാടി  എസ് വൈ എസ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍  ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, സംസ്ഥാന കൗണ്‍സിലര്‍ മൂസ സഖാഫി ക്ലാസ്സെടുത്തു.  ജില്ലാ എസ് വൈ എസ് സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പോടി സ്വാഗതം പറഞ്ഞു. 
    

എസ് എച്ച് എ തങ്ങള്‍ ചൗക്കി, കന്തല്‍ സൂപ്പി മദനി, അശ്‌റഫ് സുഹ്‌രി പരപ്പ, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട പ്രസംഗിച്ചു.

Leave A Reply