Wednesday, 11 July 2018

എസ് വൈ എസ് മെന്റേഴ്‌സ് ട്രെയിനിംഗ് രണ്ടാംഘട്ടം സമാപിച്ചു


കാസര്‍കോട്: ജില്ലാ എസ് വൈ എസ് സംഘടിപ്പിച്ച മെന്റേഴ്‌സ് ട്രെയിനിംഗ് രണ്ടാംഘട്ടം സമാപിച്ചു. സര്‍ക്കിള്‍, യൂണിറ്റ് ശാക്തീകരണം ലക്ഷ്യംവെച്ച് സംവിധാനിക്കപ്പെട്ട 50 സര്‍ക്കിളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മെന്റര്‍മാരുടെ രണ്ടാംഘട്ട പരിശീലനമാണ് പൂര്‍ത്തിയായത്. 

ജില്ലാ സംഘടനാകാര്യസെക്രട്ടറി അശ്‌റഫ് കരിപ്പൊടി വിഷയാവതരണം നടത്തി. ഇല്യാസ് കൊറ്റുമ്പ, ഹസന്‍ സഅദി, യൂസുഫ് സഖാഫി കനിയാല, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അബ്ദുറസാഖ് മദനി, മഹമൂദ് സഖാഫി ബോള്‍മാര്‍, ഹാരിസ് ഹനീഫി, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: