Tuesday, 24 July 2018

ദേശീയപാതയിലെ മരണക്കുഴികള്‍ നികത്താന്‍ സ്ഥായിയായ പരിഹാരം കാണണം എസ് വൈ എസ്


കാസര്‍കോട്: മരണത്തുരുത്തായി മാറിയ തലപ്പാടികാസറഗോഡ് ദേശീയ പാതയിലെ കുഴികള്‍ നികത്തുന്നതിന് സ്ഥായിയായ പരിഹാരമാര്‍ഗം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര സംവിധാനം കാണണമെന്ന് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷതയില്‍ കാസര്‍കോട് സുന്നി സെന്റില്‍ സമാപിച്ച എസ് വൈ എസ് എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. 

   


മഴക്ക് മുമ്പ് താല്‍കാലിക ഓട്ടയടക്കല്‍ നടത്തുകയും വര്‍ഷകാലത്ത് റോഡ് കുണ്ടും കുഴിയുമായി മാറുകയും ചെയ്യുന്ന പ്രവവണതയാണ് കുറെക്കാലമായി കാസര്‍കോടുള്ളത്. 

   

ദേശീയപാത വികസനം അനന്തമായി നീണ്ട് പോവുകയാണ്. നാല് വരി പദ്ധതി വരുന്ന കാരണം പറഞ്ഞ് നിലവിലെ റോഡില്‍ വലിയ പ്രവൃത്തികള്‍ നടക്കുന്നില്ല. താല്‍കാലിക ഓട്ടയടക്കലില്‍ തീരുന്നതല്ല കാസര്‍കോട്ടെ ദേശീയപാതയിലെ മരണക്കുഴികള്‍. പിഞ്ചു കുഞ്ഞുങ്ങളടക്കം പത്തോളം  ജീവനുകളാണ് സമീപനാളുകളില്‍ മാത്രം ജില്ലയിലെ  ദേശീയപാതയില്‍ പൊലിഞ്ഞു പോയത്. 

   


ഇനിയും മരണച്ചാലുകള്‍ ഒഴുകുന്നതിന് മുമ്പ് ദേശീയപാത വികസനം സാധ്യമാക്കണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു. 

  

കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി ഉദ്ഘാടനം ചെയ്തു. 

   

സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, ബഷീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, കരീം മാസ്റ്റര്‍, ശാഫി ശഅദി ഷിറിയ, അശ്രഫ് സുഹ്‌രി പരപ്പ, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, അഹ്മദ് മൗലവി കുണിയ, നൗഷാദ് അമാനി, ഇ കെ അബൂബക്കര്‍ തൃക്കരിപ്പൂര്‍, വാഹിദ് സഖാഫി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, രഫീഖ് സഖാഫി ചേടിക്കുണ്ട്, മുഹമ്മദ് സഖാഫി തോക്കെ, ഇല്യാസ് കൊറ്റുമ്പ, ഹുസൈന്‍ മുട്ടത്തൊടി, ബശീര്‍ ഏണിയാടി  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 


SHARE THIS

Author:

0 التعليقات: