Latest News :
...
Home » , , , , » പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

Written By Muhimmath News on Monday, 30 July 2018 | 13:39

കൊച്ചി: പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു. വാഴക്കുളം എം.ഇ.എസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതൃസഹോദരനായ ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തോഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

ഇന്ന് രാവിലെ 10.45ഓടെയായിരുന്നു സംഭവം. അച്ഛനും അമ്മയും മുത്തശ്ശിയുമാണ് നിമിഷയുടെ വീട്ടിലുള്ളത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. തുടര്‍ന്ന് നിമിഷ കോളജില്‍ പോകാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. കത്തിയുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് നിമിഷയെ കടന്നുപിടിച്ച ശേഷം കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.

നിമിഷയുടെ നിലവിളി കേട്ട് അയല്‍വീട്ടിലുള്ള ബന്ധുക്കളും മറ്റും ഓടിവരികയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിലാണ് പെണ്‍കുട്ടി മരിച്ചത്. ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതി അടുത്തുള്ള ഒരു വില്ലയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് ഏലിയാസിനും നാട്ടുകാരില്‍ ചിലര്‍ക്കും പരിക്കേറ്റത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. 

നിമിഷയുടെ വീടിന് അടുത്ത് താമസിച്ചിരുന്നയാളാണ് ഇതരസംസ്ഥാന തൊഴിലാളി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക സൂചന. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved