Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » യോഗിക്ക് മുന്നില്‍ മുട്ടുകുത്തി പൊലീസ് ഓഫീസര്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

യോഗിക്ക് മുന്നില്‍ മുട്ടുകുത്തി പൊലീസ് ഓഫീസര്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Written By Muhimmath News on Saturday, 28 July 2018 | 11:20
























ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നില്‍ മുട്ടുകുത്തി തൊഴുന്ന പൊലീസ് ഓഫീസറുടെ ചിത്രം വൈറലാകുന്നു. ഗോരഖ് നാഥിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ പ്രവീണ്‍കുമാറാണ് മുട്ടുകുത്തിയും തിലകം ചാര്‍ത്തിയും പൂമാല അണിയിച്ചും യോഗിയെ വണങ്ങിയത്.

ചിത്രങ്ങളെല്ലാം പ്രവീണ്‍ കുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഗുരുപൂര്‍ണിമ ദിനമായ ഇന്നലെ ഉത്തര്‍പ്രദേശിലെ പ്രശസ്തമായ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ എത്തിയാണ് ഇദ്ദേഹം യോഗിയെ കണ്ടത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി കൂടിയായ യോഗി ആദിത്യനാഥിന്റെ അനുഗ്രഹം തേടിയാണ് താന്‍ ദര്‍ശനം നടത്തിയതെന്ന് പ്രവീണ്‍ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, പൊലീസ് യൂണിഫോമില്‍ യോഗിക്ക് മുന്നില്‍ മുട്ടുകുത്തിയതും അനുഗ്രഹം വാങ്ങിയതും ശരിയായില്ലെന്ന തരത്തില്‍ നിരവധി കമന്റുകള്‍ ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved