Latest News :
...
Home » , , , » ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പില്‍ ലോറിയിടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം ആറായി

ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പില്‍ ലോറിയിടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം ആറായി

Written By Muhimmath News on Tuesday, 10 July 2018 | 20:47


ഉപ്പള:  ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പില്‍ ലോറിയിടിച്ച് മരിച്ചവരുടെ എണ്ണം ആറായി. അപകടത്തില്‍ മരിച്ച നസീമയുടെ മകള്‍ 11 മാസം പ്രായമുള്ള ഫാത്വിമയും മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

മംഗളൂരു കെ.സി. റോഡ് അജ്ജിനടുക്കയിലെ ബീഫാത്വിമ (69), മകള്‍ നസീമ (38), ബീഫാത്വിമയുടെ മകള്‍ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ് (41), ബന്ധു ഇംത്യാസ് (40), ഭാര്യ മഞ്ചേശ്വരം തൂമിനാട് സ്വദേശിനി അസ്മ (30) എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഫാത്വിമ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്. 18 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ 11 കുട്ടികളും ഒരു സ്ത്രീയും ചികിത്സ തേടി. ബീഫാതിമയുടെ പാലക്കാട്ടുള്ള മകളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞുള്ള യാത്രയാണ് അന്ത്യയാത്രയായി മാറിയത്.

ഇരുവാഹനങ്ങളുടെയും അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്. നാസറാണ് മരിച്ച കുട്ടിയുടെ പിതാവ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved