Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » ഉപ്പളയില്‍ കര്‍ണാടക സ്വദേശി സ്‌കൂട്ടറിടിച്ച് മരിച്ചു

ഉപ്പളയില്‍ കര്‍ണാടക സ്വദേശി സ്‌കൂട്ടറിടിച്ച് മരിച്ചു

Written By Muhimmath News on Saturday, 14 July 2018 | 17:44


ഉപ്പള: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് കര്‍ണാടക സ്വദേശി മരിച്ചു. കര്‍ണാടക ഹാവേരി കുന്തു നീര്‍ളഗെ സ്വദേശിയും കൂലിത്തൊഴിലാളിയുമായ വീരൂപാക്ഷപ്പ (50)യാണ് മരിച്ചത്. 

ഇന്നലെ രാത്രി ഉപ്പള പെട്രോള്‍ പമ്പിന് സമീപം ബസിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോള്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: മഞ്ജുള. മക്കള്‍: ദര്‍ശന്‍, മഹാദേവ്, ശ്യാംഭവ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved