Latest News :
മലപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോരുന്നു; അപകട മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു
Home » , » ജെയിംസ് പന്തമാക്കലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്: കോടികള്‍ വിലമതിക്കുന്ന സ്ഥലമിടപാട് രേഖകളും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്ത് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി

ജെയിംസ് പന്തമാക്കലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്: കോടികള്‍ വിലമതിക്കുന്ന സ്ഥലമിടപാട് രേഖകളും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്ത് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി

Written By Muhimmath News on Saturday, 7 July 2018 | 11:45

കാഞ്ഞങ്ങാട്: ജനകീയ വികസന മുന്നണി (ഡിഡിഎഫ്) നേതാവും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജെയിംസ് പന്തമാക്കലിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കോടികളുടെ സ്ഥലമിടപാടിന്റെ 149 രേഖകള്‍ കണ്ടെടുത്ത് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

 ഇവ കൂടാതെ വീട്ടില്‍ നിന്നും 49,000 രൂപയും 30പവന്‍ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. പഞ്ചായത്ത് മെമ്പര്‍, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ജെയിംസ് പന്തമാക്കല്‍ ജനസേവകനെന്ന നിലയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സിന് തെളിവ് ലഭിച്ചിരിക്കുന്നത്. വരുമാനത്തിന്റെ 98 ശതമാനത്തില്‍ കൂടുതല്‍ സ്വത്ത് വകകള്‍ വാങ്ങി കൂട്ടിയതിന്റെ രേഖകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.

അതേസമയം അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സജിന്‍സച്ചിന്‍ ജെയിംസിനെതിരെ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കി. ജെയിസിനെതിരെ കേസെടുക്കുന്നതിനായി പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. റെയിഡിനിടെ ബഹളം വെച്ചും പോലീസില്‍ റെയിഡ് നടത്തുന്ന ഉദ്യോഗസ്ഥര്‍ പണം മോഷ്ടിച്ചുവെന്നതതരത്തിലുള്ള വ്യാജ പരാതി നല്‍കിയതായും വിജിലന്‍സ് പരാതിയില്‍ സൂചിപ്പിച്ചതായാണ് വിവരം. ഇതിനെല്ലാം വിജിലന്‍സിനെ റെയിഡില്‍ സഹായിച്ച മൂന്ന് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷികളാണ്.

ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ ജെയിംസ് പന്തമാക്കലിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ സ്ഥലം ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെയും രേഖകള്‍ പിടിച്ചെടുത്തുത്തതോടെ ജെയിംസിനെതിരെയും ഭരണം നടത്തുന്ന ഡിഡിഎഫിനെതിരെയും ശക്തമായ ജനവികാരം ഉയര്‍ന്നുവന്നിട്ടുണ്ട്. വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ജെയിംസിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved