Saturday, 21 July 2018

വാട്‌സ്ആപ്പില്‍ ഇനി അഞ്ചു പേര്‍ക്ക് മാത്രം സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ
























ന്യൂഡല്‍ഹി: വാട്‌സ്ആപ്പിലൂടെയുള്ള വ്യാജവാര്‍ത്തകളും പ്രചരണങ്ങളും തടയുന്നതിന് നടപടിയുമായി വാട്‌സ്ആപ്പ് രംഗത്ത്. ഇതിന്റെ ഭാഗമായി സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇനി അഞ്ച് ചാറ്റിലേക്ക് മാത്രമേ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍േവഡ് ചെയ്യാന്‍ കഴിയുകയുള്ളു. ഇതിനു പുറമേ കൂട്ടമായി സന്ദേശങ്ങള്‍ അയക്കുന്നതിനും നിയന്ത്രണമുണ്ടായേക്കും.

നിലവില്‍ 250 ചാറ്റുകളിലേക്ക് സന്ദശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഇന്ത്യയില്‍ അഞ്ചിലേക്ക് ചുരുക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഇത് 20 ആയി ചുരുങ്ങി. ഇന്ത്യയിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്നത് എന്നതുകൊണ്ടാണ് ഈ മാറ്റമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.


SHARE THIS

Author:

0 التعليقات: