Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » ബലിപെരുന്നാള്‍: ജില്ലയിലെ 387 കേന്ദ്രങ്ങളില്‍ ഇന്ന് മഴവില്‍ സംഘം തക്ബീര്‍ ജാഥ

ബലിപെരുന്നാള്‍: ജില്ലയിലെ 387 കേന്ദ്രങ്ങളില്‍ ഇന്ന് മഴവില്‍ സംഘം തക്ബീര്‍ ജാഥ

Written By Muhimmath News on Tuesday, 21 August 2018 | 17:10


കാസര്‍കോട്: ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന ബലിപെരുന്നാളിനോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി ജില്ലയിലെ 387 കേന്ദ്രങ്ങളില്‍ എസ്.എസ്.എഫിന് കീഴിലുള്ള മഴവില്‍ സംഘത്തിന്റെ നേതൃത്വത്തില്‍ തക്ബീര്‍ ജാഥ നടക്കും.

നഗരങ്ങളും പ്രധാന കവലകളും കേന്ദ്രീകരിച്ചാണ് തക്ബീര്‍ ജാഥ നടക്കുക.

സ്രഷ്ടാവിനു മീതെയായി ഒന്നുമില്ലെന്നും സര്‍വ്വ സൃഷ്ടി ജാലങ്ങളെയും പടച്ചു പരിപാലിക്കുന്നത് അവനാന്നെന്നുമുള്ള സന്ദേശമാണ് തക്ബീര്‍ ജാഥയില്‍ മുഴങ്ങുക. നേരിയ രീതിയില്‍ പ്രകൃതിയുടെ താളം തെറ്റുമ്പോള്‍  നിസ്സഹായനായിരിക്കാനേ മനുഷ്യന് സാധിക്കുന്നുള്ളൂ.
ജഗന്നിയന്താവിലേക്ക് മടങ്ങുക എന്ന സന്ദേശമാണ് പ്രകൃതി ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. പ്രകൃതി ദുരന്തത്തില്‍ പെട്ട് പ്രയാസമനുഭവിക്കുന്നവര്‍ക്ക്  വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടക്കും.


ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്ര.ജാഫര്‍ സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, കെ.എം.കളത്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഷക്കീര്‍ എം ടി പി, ശിഹാബ് പാണത്തൂര്‍
ഫാറൂഖ് പൊസോട്ട് സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved