Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , » അഭിമന്യൂ വധം ഒരാള്‍ കൂടി പിടിയില്‍

അഭിമന്യൂ വധം ഒരാള്‍ കൂടി പിടിയില്‍

Written By Muhimmath News on Monday, 6 August 2018 | 11:31

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നെട്ടൂര്‍ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയുമായ റജീബ് ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം അഭിമന്യുവിനെ കുത്തിവീഴ്ത്തിയത് അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പള്ളുരുത്തി സ്വദേശി സനീഷ് എന്നിവരിലൊരാളാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇരുവരെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ പോലീസ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. 

കോടതിയുടെ അനുമതിയോടെ ജയിലിലായിരിക്കും തിരിച്ചറിയല്‍ പരേഡ്. ഇതിനായി ഒരു മജിസ്‌ട്രേറ്റിനെ നിയോഗിക്കും. അഭിമന്യുവിനൊപ്പം കുത്തേറ്റ കോളേജ് വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, വിനീത്, ആക്രമണത്തിനിരയായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്നിവരെയായിരിക്കും പ്രതികളെ തിരിച്ചറിയാന്‍ നിയോഗിക്കുക. 

ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉള്‍പ്പെടെ 16 പേര്‍ പിടിയിലായെങ്കിലും അഭിമന്യുവിനെ കുത്തിയതാരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. നിര്‍ണായക തെളിവായ ആയുധങ്ങളും കണ്ടെടുക്കാനായില്ല. ഈ സാഹചര്യത്തിലാണ് പോലീസ് തിരിച്ചറിയല്‍ പരേഡ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved