Latest News :
Home » , , » ബന്തിയോട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

ബന്തിയോട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

Written By Muhimmath News on Saturday, 25 August 2018 | 10:42
























ബന്തിയോട് : ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കുമ്പള ശാന്തിപ്പള്ളം ബദ്‌രിയ നഗര്‍ റോഡിലെ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ റമീസ് റാസ് (30) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രി 8.15 മണിയോടെയാണ് അപകടം. എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന മുഹമ്മദ് നൂറുദ്ദീന്‍, മുഹമ്മദ് ആദില്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

കര്‍ണാടക ഭാഗത്തേക്ക് പോവുകയായിരുന്ന റമീദ് റാസ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന ബൈക്കിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ റമീസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി. മയ്യത്ത് മംഗല്‍പാടി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved