Tuesday, 28 August 2018

ചൈനയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് കാസറഗോഡ് സ്വദേശി മരിച്ചു; അപകടം നടന്നത് ഓഗസ്റ്റ് 3ന്


കാസര്‍കോട്: ചൈനയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബേഡകം കൈരളിപാറ ആറാട്ട് കടവിലെ വിദ്യാര്‍ത്ഥി മരിച്ചു. ആറാട്ട് കടവിലെ കെ ഗോപി ഉഷ ദമ്പതികളുടെ മകന്‍ ശ്രേയസ്‌ഗോപി (19)യാണ് മരിച്ചത്.

ആഗസ്റ്റ് 3ന് ആണ് അപകടം നടന്നതെന്നാണ് നാട്ടില്‍ കിട്ടിയ വിവരം. ഒരു വര്‍ഷമായി ചൈനയില്‍ ഹോസ്പിറ്റാലിറ്റി ടൂറിസം മാനേജ്‌മെന്റ് കോഴ്‌സില്‍ പഠനം നടത്തുകയായിരുന്നു ശ്രേയസ്. ശ്രാവ്യഗോപി സഹോദരിയാണ്. ബാംഗഌര്‍ എയര്‍പോര്‍ട്ടിലെത്തുന്ന മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തും.


SHARE THIS

Author:

0 التعليقات: