Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
























കുമ്പള: കഴിഞ്ഞ ദിവസം വിട ചൊല്ലിയ അഹ്മദലി സഖാഫി സങ്കായംകര പ്രഗത്ഭനായ ഖത്തീബ്, സ്വദര്‍  എന്നതലുപരി വിശുദ്ധ ഖുര്‍ആന്‍ പാരായണ ശാസ്ത്രമനുസരിച്ച് പാരായണം ചെയ്യുന്നതിലും ഖര്‍ആന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിലും ആനന്ദം കണ്ടെത്തിയ പണ്ഡിതനായിരുന്നു.  

     സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ കീഴില്‍ നെല്ലിക്കുന്ന് ദര്‍സില്‍ ദീര്‍ഘകാലം പഠിച്ചിരുന്നു, അന്ന് തന്നെ നല്ല ഈണത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു. പിന്നീട് കോഴിക്കോട് മര്‍കസില്‍ നിന്നും മതബിരുദം വാങ്ങി. വിവിധ ഹല്ലുകളില്‍ ഖത്തീബ്, സ്വദര്‍ തുടങ്ങിയ നിലയില്‍ സേവനം ചെയ്തു. മുഹിമ്മാത്തില്‍ സേവനം ചെയ്തിരുന്നു. പിന്നീട് പുളിക്കൂര്‍, മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്തു. 
   എസ് എസ് എഫില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ധേഹം 313 അംഗ ജില്ലാ സന്നദ്ധ സേനയില്‍ അംഗമായിരുന്നു. ദര്‍സ് സമാജങ്ങളില്‍ നന്നായി പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നു. മദ്രസകളില്‍ വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിലും വ്യക്തി വികാസവും അച്ചടക്കവും ഉമ്ടാക്കുന്നതിലും ഏറെ ശ്രദ്ധിച്ചിരുന്നു. 

  എപ്പോഴും ഊര്‍ജ്ജസലനായി കാണപ്പെട്ടിരുന്ന അഹ്മദലിസഖാഫിയുടെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ വിതുമ്പുകയാണ് വിദ്യാര്‍ത്ഥികളും സഹ പ്രവര്‍ത്തകരും. 
  മൊഗ്രാല്‍ മൈമൂന്‍ നഗറിന് അടുത്ത കാലങ്ങളിലായി നഷ്ടപ്പെടുന്നത് മൂന്നാമത്തെ മത പണ്ഡിതനെ. സി അബ്ദുല്ല മുസ്ലിയാര്‍ വിടചൊല്ലിയത് ഒന്നരമാസം മുമ്പാണ്. അദ്ദേഹത്തെ സഹോദരന്‍ റഹ്മാനിയ അബ്ദുറഹ്മാന്‍ ഹാജി മരണപ്പെട്ട് ഒന്നര വര്‍ഷം. ഇപ്പോള്‍ അഹ്മദലി സഖാഫിയും. 

   മുഹമ്മദലി സഖാഫിക്കു വേണ്ടി പ്രവര്‍ത്തകര്‍ തഹ്‌ലീല്‍ സദസ്സുകളും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു വിരകയാണ്. ജുമുഅക്കു ശേഷം എല്ലാ പള്ളികളിലും മയ്യിത്ത് നിസ്‌കാരം സംഘടിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വനം ചെയ്തു.

അഹ്മദലി സഖാഫിയുടെ  നിര്യാണത്തില്‍ മര്‍കസ് ജനറല്‍ ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് സംസ്ഥാന ജില്ലാ പ്രസിഡന്റ സയ്യിദ് പി,എസ് ആറ്റക്കോയ തങ്ങള്‍, ജില്ലാ സഖാഫീസ് സൂറ ചെയര്‍മാന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍, സയ്യിദ് മുനീര്‍ അഹദല്‍ തങ്ങള്‍, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ അനുശോചിച്ചു. 

Leave A Reply