Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: പി ഇ താജുദ്ദീന്റെ വിയോഗത്തില്‍ ജില്ലയിലെ സുന്നി പ്രസ്ഥാനത്തിന് നഷ്ടമായത് പ്രതിസന്ധി നാളുകളില്‍ ആര്‍ജ്ജവത്തോടെ മുന്നില്‍ നിന്ന സജീവ പ്രവര്‍ത്തനെയണ്.

തെള്ളായിരത്തി എന്‍പതുകളില്‍ അവസാന നാളുകള്‍ എസ് എസ് എഫും സുന്നി സംഘടനകളും ഏറെ പ്രതിസന്ധികള്‍ അഭുമുഖീകരിച്ച സമയമായിരുന്നു. അന്ന് നാക്കും തൂലികയും ഉപയോഗിച്ച് പ്രതിരോധം തീര്‍ത്ത ചുരുക്കം പ്രവര്‍ത്തകരില്‍ മുന്നിലുണ്ടായിരുന്നവരില്‍ പ്രധാനിയാണ് പി ഇ താജുദ്ധീന്‍. നല്ല
റിപ്പോര്‍ട്ടിംഗ് വശമുണ്ടായിരുന്ന താജുദ്ദീന്‍ പത്രങ്ങളിലും മറ്റും വരുന്ന അരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയാനും വായനക്കാരുടെ ശബ്ദത്തുലൂടെ പ്രസ്ഥാനത്തിന്റെ നയം പൊതു ജനത്തിലെത്തിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. അതോടെപ്പം ഈ രംഗത്ത് പുതിയ പ്രവര്‍ത്തകരെ പരിശീലിപ്പിക്കാനും ശ്രദ്ധിച്ചു. 


എപ്പോഴും നേതൃ രംഗത്ത് നില്‍ക്കുന്നതിന് പകരം പുതിയ നേതാക്കളുടെ കൈപ്പിടിച്ച് മുന്നില്‍ കൊണ്ട് വരാനാണ് ശ്രദ്ധിച്ചത്.

രിസാലയില്‍ മുമ്പ് എഴുതിയിരുന്നു. സംഘടനക്ക് കാസര്‍കോട് ജില്ലയില്‍ വേരോട്ടുണ്ടാക്കിയ പല പദ്ധതികളുടെയും തലച്ചോറ് പി താജുദ്ദീനായിരുന്നു.  പൊതു പ്രശ്‌നങ്ങള്‍ പ്രമേയങ്ങളായി യോഗങ്ങളില്‍ അവതരിപ്പിക്കാനും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വരാനും പത്ര വാര്‍ത്തകളിലൂടെ ജനത്തെ അറിയിക്കാനും നന്നായി ശ്രദ്ധിച്ചിരുന്നു.

ഒരു കാലത്ത് കാസര്‍കോട് നഗരം ചുവരെഴുത്ത് കൊണ്ടും ബാനര്‍, പോസ്റ്റര്‍  കൊണ്ടും നിറഞ്ഞ് നിന്നത് താജുവിനെ പോലുള്ളവരുടെ പ്രവര്‍ത്തന ഫലമായിരുന്നു. 

അള്ളാഹു ആ ത്യാഗ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ വിശ്രമം നല്‍കി അനുഗ്രഹിക്കട്ടെ.
Leave A Reply