Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























അറഫ: ആഗോള സാഹോദര്യത്തിന്റെ വിളബരവുമായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ അറഫയില്‍ സമ്മേളിച്ചു. വര്‍ണ്ണ, ദേശ, ഭാഷാ, വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഉജ്ജ്വല സന്ദേശം ലോകത്തിനു സമ്മാനിച്ചാണ് അറഫ മഹാസംഗമം സമാപിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 18 ലക്ഷം ഹാജിമാരും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രണ്ടര ലക്ഷത്തിലധികം വരുന്ന ഹാജിമാരുമായി ഇരുപത്തു ലക്ഷത്തിലധികം ഹാജിമാരാണ് അറഫയില്‍ സമ്മേളിച്ചത്. മിനായില്‍ നിന്നു ഞായറാഴ്ച രാത്രി തന്നെ അറഫ മൈതാനിയെ ലക്ഷ്യമാക്കി ഹാജിമാര്‍ പുറപ്പെട്ടു തുടങ്ങിയിരുന്നു. തിങ്കളാഴ്ച ഏകദേശം ഉച്ചയോടെ ഹാജിമാരെല്ലാം അറഫയില്‍ എത്തിച്ചേര്‍ന്നു അറഫാ സംഗമത്തിന് സജ്ജമായി. ളുഹര്‍ നിസ്‌കാരത്തോടെ ആരംഭിച്ച 

അറഫ സംഗമ ചടങ്ങുകള്‍ വൈകീട്ട് സൂര്യാസ്തമനത്തോടെയാണ് സമാപിച്ചത്. ളുഹര്‍ ബാങ്കിന് ശേഷം ആരംഭിച്ച അറഫ സംഗമത്തിന് നമിറ മസ്ജിദില്‍ മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ: ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് ചരിത്ര പ്രസംഗത്തെ അനുസ്മരിച്ചു ഖുതുബ നിര്‍വ്വഹിച്ചു.

ഞായറാഴ്ച്ച രാത്രി ഹറമിലും മിന അറഫ എന്നിവിടങ്ങളില്‍ ശക്തമായ മഴ വര്‍ഷിച്ചത് ഹാജിമാര്‍ക്ക് ചൂടിന് ചെറിയൊരു ആശ്വാസമായി. അറഫയില്‍ ഇന്ന് ചൂട് 41 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

Leave A Reply