Latest News :
Home » , , » മംഗളൂരുവില്‍ കൊക്കെയ്‌നുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റില്‍

മംഗളൂരുവില്‍ കൊക്കെയ്‌നുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റില്‍

Written By Muhimmath News on Sunday, 19 August 2018 | 11:46

























മംഗളൂരു: മംഗളൂരുവില്‍ കാസര്‍കോട് സ്വദേശിയുള്‍പ്പെടെ അഞ്ചംഗ സംഘത്തെ കൊക്കെയ്‌നുമായി പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മയക്കുമരുന്ന് എത്തിക്കുന്നത് ഗോവയില്‍ നിന്നുമാണെന്ന് പൊലീസ് വ്യക്തമാക്കി. മംഗലൂരുവില്‍ വില്‍പന നടത്താനായാണ് ഗോവയില്‍ നിന്നും മയക്കുമരുന്നെത്തിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂരിലെ വിജേഷ് കുമാര്‍ (34), പുത്തൂര്‍ നാരിമൊഗറുവിലെ നിഥിന്‍ (35), ചര്‍ച്ച് റോഡിലെ സന്തോഷ് കുമാര്‍ (36), കെ എച്ച് ബി കോളനിയിലെ സന്ദീപ് കുമാര്‍ (35), ബികര്‍നക്കട്ടെയിലെ രാഹുല്‍ (26) എന്നിവര്‍ 50,000 രൂപ വില വരുന്ന കൊക്കൈനുമായി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

മൂന്ന് കാറുകള്‍, മൊബൈല്‍ ഫോണുകള്‍, 1,02,000 രൂപയും സംഘത്തില്‍ നിന്നും പിടിച്ചെടുത്തിരുന്നു. മംഗളൂരുവില്‍ നിരവധി പേര്‍ക്ക് സംഘം കൊക്കെയ്ന്‍ എത്തിച്ചു കൊടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved