കണ്ണൂര്‍: മയക്കുമരുന്ന് വില്‍പ്പനക്കിടയില്‍ യുവാവ് എക്സൈസിന്റെ പിടിയിലായി. മാത്തില്‍ ഏറ്റുകുടുക്ക പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുള്‍ ഖാദറിന്റെ മകന് മുഹമ്മദ് ജാഫറി (22)നെയാണ് പയ്യന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വി വി പ്രഭാകരനും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ട് വെള്ളൂര്‍ പാലത്തര പാലത്തിനടുത്ത് വെച്ചാണ് അറസ്റ്റ്. ഇവിടെ വെച്ച് ഗോവയില്‍ നിന്നും കൊണ്ടുവന്ന 800 ഗ്രാം ഹാഷിഷ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം എത്തിയത്.