Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: വേര്‍തിരിവുകളില്ലാത്ത ജനാധിപത്യത്തിന്റെ ഉത്പമാകണം സ്വാതന്ത്ര്യദിനമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന മഴക്കെടുതി ഉള്‍പ്പെടെ എല്ലാ ദുരിതങ്ങളിലും പ്രതിസന്ധികളിലും നമുക്ക് ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്ക് ആയി തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെും മന്ത്രി പറഞ്ഞു. 

ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിയരുന്നു മന്ത്രി. രണ്ടാം ലോക മഹായുദ്ധകാലത്ത് അതിജീവനത്തെ തുടര്‍ച്ചയായി സ്വാതന്ത്ര്യദിന പോരാട്ടങ്ങളെക്കുറിച്ചും മന്ത്രി ഓര്‍മിപ്പിച്ചു. രാവിലെ 8.30ന് ദേശീയ പതാക ഉയര്‍ത്തിയ മന്ത്രി തുടര്‍ന്ന് പരേഡ് പരിശോധന നടത്തി.  തുടര്‍ന്ന് വിവിധ പ്ലാറ്റൂണുകള്‍ അണിനിരന്നപരേഡിന് അഭിവാദ്യം സ്വീകരിച്ചു.


കാസര്‍കോട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍േട്ടഴ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം.കുഞ്ഞിക്കണ്ണന്‍ പരേഡ് കമാന്‍ഡറായി 28 വിവിധ പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. കാസര്‍കോട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍േട്ടഴ്‌സ് റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് തോമസ് ജോസഫ് ആയിരുന്നു പരേഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡര്‍.

കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനം, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, സീനിയര്‍ ഡിവിഷന്‍ എന്‍സിസിയില്‍ നിന്നും കാസര്‍കോട് ഗവമെന്റ് കോളജ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ജൂനിയര്‍ ഡിവിഷന്‍ എന്‍സിസിയില്‍ നിന്നും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ജിഎച്ച്എസ്,എസ് കാസര്‍കോട്, പെരിയ ജവഹര്‍ നവോദിയ വിദ്യാലയ, നീലേശ്വരം രാജാസ് ഹൈസ്‌കൂല്‍ എന്‍സിസി നേവല്‍ വിംഗ്, ചെമ്മനാട് ഗവ. എച്ച്എസ്എശ് എന്‍സിസി എയര്‍ വിംഗ്, സ്റ്റൂഡന്റ് പോലീസ് കേഡറ്റില്‍ നിന്നും ജിഎച്ചഎസ്എസ് കുണ്ടംകുഴി, ജിവിഎച്ചഎസ്എസ് ഇരിയണി, ജിഎംആര്‍എസ് പരവനടുക്കം, ജയ്മാതാ എസ്എസ് സ്‌കൂള്‍ബാന്‍ഡ്, എസ്ആര്‍എംഎച്ച്എസ് രാംനഗര്‍, എസ്.ബെല്ല (കിഴക്ക്) ഗവ. ഹൈസ്‌കൂള്‍, ജിഎച്ച്എസ്എസ് പാക്കം, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എിവയുടെ റെഡ് ക്രോസ് യൂണിറ്റുകളും, പെരിയ ജവഹര്‍ നോവദയ, കാസര്‍കോട് ചിന്‍മയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ നം.2, ജിഎച്ച്എസ്എസ് പ'്‌ല എിവയുടെ സ്‌കൗ'്‌സും ജിഎച്ച്എസ്സഎസ്സ് പട്‌ല, കാഞ്ഞങ്ങാട് ഗേള്‍സ് ജിവിഎച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ് ബെല്ല ബാന്‍ഡ് എന്നിവയുടെ ഗൈഡ്‌സുമാണ് പരേഡില്‍ പങ്കെടുത്തത്.
മികച്ച പോലീസ് പ്ലറ്റൂണ്‍ ആയി കാസര്‍കോട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് തെരഞ്ഞെടുക്കപ്പെ'ു. സീനിയര്‍ ഡിവിഷന്‍ എന്‍സിസിയില്‍ കാസര്‍കോട് ഗവമെന്റ് കോളജും, ജൂനിയര്‍ ഡിവിഷന്‍ എന്‍സിസിയില്‍ പെരിയ ജവഹര്‍ നവോദയയും, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ പരവനടുക്കം ജിഎംആര്‍എച്ച്എസ്, റെഡ് ക്രോസ് യൂണിറ്റ് വിഭാഗത്തില്‍ പാക്കം ജിഎച്ച്എസ്എസ്, സ്‌കൗ'്‌സില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയവും ഗൈഡ്‌സ് വിഭാഗത്തില്‍ കാസര്‍കോട് ജിവിഎച്ച്എസ്എസ് ഉം, എക്‌സൈസ് വിഭാഗവും മികച്ച പ്ലാറ്റൂണുകളായി തെരഞ്ഞെടുക്കപ്പെട്ടു.

സായുധ സേനാ പതാക ദിനം2017 ന്റെ ഭാഗമായി ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ഓഫീസ് വിഭാഗത്തില്‍ കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസും എന്‍സിസി സീനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ കാസര്‍കോട് ഗവ. കോളജും, എന്‍സിസി ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ ചായ്യോത്ത് ജിഎച്ച്എസ്എസ്സും, വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തില്‍ ടിഎച്ച്എസ്എസ് നായന്‍മാര്‍മൂലയും വിജയികളായി.

ദേശഭക്തിഗാനാലാപനവും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും ദിനാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. സ്വാതന്ത്ര്യ സമര സേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍'ി പ്രതിനിധികള്‍, പൊതുജനങ്ങള്‍ മുതലായവര്‍ പരിപാടികളില്‍ പങ്കെടുത്തു.

കളക്‌ട്രേറ്റിലെ ജീവനക്കാര്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി അതിനായി സമാഹരിച്ച ഒരു ലക്ഷം രൂപയ്ക്കുള്ള ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ജീവനക്കാര്‍ക്കുവേണ്ടി സ്റ്റാഫ് കൗസില്‍ സെക്രട്ടറി ചെക്ക് മന്ത്രിക്ക് കൈമാറി.

ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം എന്‍.ദേവിദാസ്, ജില്ലാ പോലീസ് മേധാവി ബി.ശ്രീനിവാസ്, ആര്‍ഡിഒമാര്‍, ഡപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹരീഷ് ചന്ദ്ര നായിക് (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, എസ്.എം.എസ്, കാസര്‍കോട്), അസിനാര്‍ (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, അഡ്മിനിസ്‌ട്രേഷന്‍, കാസര്‍കോട്), രഘുത്തമന്‍ റ്റി, (എ.എസ്.ഐ(ജി), വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍, ശ്രീധരന്‍ സി.വി. (ആര്‍.എസ്.ഐ.(ജി), എ.ആര്‍ ക്യാമ്പ് കാസര്‍കോട്, വിജയന്‍ മേലാത്ത് എ,(എ.എസ്.ഐ.(ജി)കുമ്പള പോലീസ് സ്റ്റേഷന്‍), ബാലകൃഷ്ണന്‍ നായര്‍ റ്റി (ഡി.വൈ.എസ്.പി, എസ്.ബി.സി.ഐ.ഡി., കാസര്‍കോട്), ഹേമലതാ എ,(ഡബ്യൂ.സി.പി.ഒ,ഹെസ്ദുര്‍ഗ്) എിവര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ മന്ത്രി അണിയിച്ചു.

Leave A Reply