Latest News :
Home » , , , » കോട്ടപ്പുറം നടപ്പാലം താല്‍ക്കാലികമായി അടച്ചിട്ടു

കോട്ടപ്പുറം നടപ്പാലം താല്‍ക്കാലികമായി അടച്ചിട്ടു

Written By Muhimmath News on Friday, 17 August 2018 | 17:11


കോട്ടപ്പുറം: കോട്ടപ്പുറം നടപ്പാലം താല്‍ക്കാലികമായി അടച്ചിട്ടു. മഴയെ തുടര്‍ന്ന് തേജസ്വിനി പുഴയില്‍ നീരൊഴുക്ക് ശക്തമായതോടെ അച്ചാംതുരുത്തി കോട്ടപ്പുറം നടപ്പാലം അടച്ചിട്ടത്. മരപ്പാലത്തിന്റെ കാലപ്പഴക്കവും അപകടാവസ്ഥയും കണക്കിലെടുത്താണ് അടച്ചത്. 
റോഡ് പാലം വരുന്നതിനു മുമ്പ്  അച്ചാംതുരുത്തി ദ്വീപ് നിവാസികള്‍ കോട്ടപ്പുറത്തെത്തിയിരുന്നത് ഈ പാലം വഴിയായിരുന്നു.  പുതിയ പാലം വന്നുവെങ്കിലും നടപ്പാലം പൊളിച്ചു മാറ്റിയില്ല. കാല്‍നട ക്കാര്‍ നിരവധി പേര്‍ ഇതുവഴി കടന്നു പോകുന്നുണ്ട്.  

310 മീറ്റര്‍ നീളത്തില്‍ മരപ്പലകള്‍ ചേര്‍ത്തുവച്ച് നിര്‍മിച്ച പാലം സഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട്. അപകടാവസ്ഥ മനസ്സിലാക്കാതെ പലരും ഫോട്ടോ പകര്‍ത്തുന്നതിനും മറ്റുമായി പാലത്തിനു മുകളില്‍ കയറുന്നുമുണ്ട്. മലയോരമേഖലകളില്‍ മഴ ശക്തമായതോടെ കാര്യങ്ല്‍ങ്കോട്പുഴ കുത്തിയൊലിച്ചു വരികയാണ്. പാലത്തിന്റെ തൂണുകളുടെ ബലക്ഷയവും ഒഴുക്കും കൂടിയാകുമ്പോള്‍  അപകടം സംഭവിക്കുമോ എന്നാണ് ആശങ്ക. നിലവില്‍ പാലത്തിന്റെ രണ്ടുവഴികളും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. 

അപകടവാസ്ഥ കണക്കിലെടുക്കാതെ പാലം വഴി ആരും കടക്കരുതെന്ന അഭ്യര്‍ഥനയാണ് പ്രദേശവാസികള്‍ നടത്തുന്നത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved