Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല മുശാവറ സംഘടിപ്പിക്കുന്ന പണ്ഡിത ക്യാമ്പ് ബുധനാഴ്ച രാവിലെ 9 മണി മുതല്‍ ദേളി സഅദിയ്യയില്‍ നടക്കും. 9മണിക്ക് എം എ ഉസ്താദ് മഖ്ബറ സിയാറത്തിന് മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നാല് താലൂക്കുകളുടെ മുശാവറകള്‍ നടക്കും. 10 മണിക്ക് ക്യാമ്പ് ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദ് അധ്യക്ഷത വഹിക്കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥനയും ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ആമുഖപ്രഭാഷണവും  നടത്തും. 

ആദര്‍ശം, കര്‍മശാസ്ത്രം എന്നീ സെഷനുകളില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സ്വാലിഹ് സഅദി എന്നിവര്‍ വിഷയാവതരണം നടത്തും. പണ്ഡിത ധര്‍മ്മം, ദഅവത്തിന്റെ ഇബ്രാഹീമീ മാതൃക എന്നീ വിഷയങ്ങളില്‍ മാണിക്കോത്ത് എ പി അബ്ദുള്ള മുസ്‌ലിയാര്‍, മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം എന്നിവര്‍ പ്രഭാഷണം നടത്തും. 

കെ പി ഹുസൈന്‍ സഅദി ക്യാമ്പ് അമീറായിരിക്കും. സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, ബെള്ളിപ്പാടി അബ്ദുള്ള മുസ്‌ലിയാര്‍, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, മൊയ്ദു സഅദി ചേരൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി തുടങ്ങിയവര്‍ ക്യാമ്പ് നിയന്ത്രിക്കും. 

ജില്ലാ മുശാവറ അംഗമായിരുന്ന ഉപ്പള സി അബ്ദുള്ള മുസ്‌ലിയാരുടെ അനുസ്മരണത്തോടെ ക്യാമ്പ് സമാപിക്കും. സമാപനത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, വൈ എം അബ്ദുറഹ്മാന്‍ അഹ്‌സനി, എം പി അബ്ദുള്ള ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി, ഹംസ മിസ്ബാഹി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, റഫീഖ് സഅദി ദേലംപാടി, ആലംപാടി ഹമീദ് മുസ്‌ലിയാര്‍,അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 


Leave A Reply