Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

ചൗക്കി: മൊഗ്രാല്‍ പുത്തൂര്‍ കാവുഗോളി ചൗക്കി ടൗണില്‍ പ്രവര്‍ത്തിച്ചു വരുന്ന ചൗക്കി യൂത്ത് കള്‍ചറല്‍ ക്ലബ് ഓഫീസ് കെട്ടിടത്തിന് ഇന്നലെ അര്‍ദ്ധ രാത്രി ഒരു മണിയോടെ സാമൂഹിക വിരുദ്ധര്‍ തീയിട്ടു. രൂപീകരണ കാലം മുതല്‍ ഐ.എന്‍.എല്‍ ഓഫീസും കഴിഞ്ഞ പതിനേഴു വര്‍ഷമായി മികച്ച യൂത്ത് ക്ലബ് ആയി പ്രദേശത്തു പ്രവര്‍ത്തിച്ചുവരുന്ന സി വൈ സി സി ക്ലബ് ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടം ആണ് ഇത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രദേശത്തു കഴിഞ്ഞ നാളുകളില്‍ ഒരുപാട് ജീവ കാരുണ്യ സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്ലബ് ഓഫീസ് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ സമാദാനപരമായി നീങ്ങുന്ന നാട്ടില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. അര്‍ധരാത്രി ഒരു മണിയോടെ ഓഫീസ് കെട്ടിടത്തിന് മുകളില്‍ തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ പോലീസിലും ഫയര്‍ ഫോസിലും വിവരമറിയിക്കുകയായിരുന്നു.ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചില്ല. 

ഓഫീസിന്റെ ഡോറും ചുമരും തീപിടിച്ചു നശിച്ചു.ടയര്‍ കൂട്ടിയിട്ട് കത്തിച്ചായിരുന്നു അക്രമികള്‍ സ്ഥലം വിട്ടത്.അത്‌കൊണ്ട് തന്നെ വലിയ രീതിയില്‍ കെട്ടിടമാകെ തീവെച്ചു നശിപ്പിക്കാനുള്ള അക്രമികളുടെ നീക്കമാണ് നാട്ടുകാരുടെ ഇടപെടല്‍ മൂലം ഇല്ലാതായത്.ക്ലബ് പ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും എത്തി അവശിഷ്ടങ്ങള്‍ രാത്രി തന്നെ നീക്കി.
ഒരു പ്രദേശത്തെ തന്നെ ഏറ്റവും മികച്ചതും വലിയ യുവജന സ്വാധീനമുള്ളതുമായ ക്ലബ് ഓഫീസിനു തീവെച്ചു നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ കക്ഷി രാഷ്ട്രീയബേദമന്യേ പ്രദേശത്തു വലിയ പ്രതിഷേധം ആണ് ഉയരുന്നത്. ജില്ലാ നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേഷന്‍ ഉള്ള യുവജന സംഘടനയാണ് സി വൈ സി സി മാത്രമല്ല മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സംഘടന കൂടിയാണിത്. മൊഗ്രാല്‍ പുത്തൂര്‍ കാവുഗോളി ചൗക്കി പ്രദേശങ്ങളില്‍ നടക്കുന്ന എല്ലാ വികസന രാഷ്ട്രീയ കാര്യങ്ങളില്‍ രാഷ്ട്രീയബേദമന്യേ ഇടപെട്ടു വരുന്ന ക്ലബിന് നേരെ അക്രമം അഴിച്ചിട്ടു വിട്ടു നാട്ടില്‍ കലാപം വിതക്കാനുള്ള സാമൂഹിക വിരുദ്ധരുടെ നീക്കത്തില്‍ ക്ലബ് ഭാരവാഹികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം നീക്കങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ എടുക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. 

പ്രസ്തുത കെട്ടിടത്തില്‍ ക്ലബ് ഓഫിസും പാര്‍ട്ടി ഓഫിസും കൂടാതെ താഴെ പത്തോളം കച്ചവടസ്ഥാപങ്ങളും ഉണ്ട്. നാട്ടുകാരുടെ തക്ക സമയത്തുള്ള ഇടപെടല്‍ മൂലം രക്ഷപെട്ടത് ഇതില്‍ കച്ചവടം നടത്തി ഉപജീവനമാര്‍ഗം നടത്തുന്നവരുടെ ജീവിത വരുമാനമാര്‍ഗം കൂടിയാണ്. ടയര്‍ കൂട്ടിയിട്ടു തീകൊളുത്തുക വഴി അക്രമികള്‍ ലക്ഷ്യം വെച്ചത് ഒരു നാടിനെ തന്നെ കത്തിക്കാനുള്ള ശ്രമമാണ്.ഈ സംഭവത്തില്‍ ഗൗരവപൂര്‍ണമായ അന്യോഷണം നടത്താന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കുന്നതായി പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രദേശത്തിന്റെ സാമൂഹിക അന്തരീക്ഷം കലാപകലുഷിതമാക്കാനുള്ള നീക്കത്തെ തിരിച്ചറിഞ്ഞു ഇത്തരം സാമൂഹിക ദ്രോഹികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും ഒന്നിക്കണമെന്ന് ക്ലബ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്രയധികം സമാദാനം ആഗ്രഹിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനാ
എന്നനിലയില്‍ ഈ അക്രമത്തെ നാട്ടില്‍ സമാദാനം തകര്‍ക്കാനുള്ള വേദിയാക്കി മാറ്റാന്‍ സി.വൈ.സി.സി ചൗക്കി ഒരുക്കമല്ലെന്നും നാട്ടില്‍ സമാദാനം നിലനിര്‍ത്താന്‍ വിട്ടു വീഴ്ചചെയ്യുന്നത് ബലഹീനതയായി കാണരുതെന്നും ക്ലബ് ഭാരവാഹികള്‍ മുന്നറിയിച്ചു.


അക്രമികളെ കണ്ടെത്തി സമൂഹത്തിനു മുന്പാകെ കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ക്ക് ക്ലബ് മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അക്രമത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും അറിയിച്ചു

Leave A Reply