Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , , , » ദമ്മാമില്‍ പി.ഇ താജുദ്ദീന്‍ അനുസ്മരണം നടത്തി

ദമ്മാമില്‍ പി.ഇ താജുദ്ദീന്‍ അനുസ്മരണം നടത്തി

Written By Muhimmath News on Wednesday, 8 August 2018 | 11:06
























ദമ്മാം :കഴിഞ്ഞ  ദിവസം അന്തരിച്ച കാസര്‍കോട് ജില്ലാ എസ് എസ് എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും എസ് വൈ എസ് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറിയുമായിരുന്ന പി ഇ താജുദ്ദീനെ ദമ്മാമില്‍ അനുസ്മരിച്ചു.

 വിനയം കൊണ്ടും നിഷ്‌കളങ്കത കൊണ്ടും ത്യാഗനിര്‍ഭയമായ പ്രവര്‍ത്തനം കൊണ്ടും മാതൃക കാട്ടിയ സജ്ജീവ സുന്നി പ്രവര്‍ത്തകനായുരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയില്‍ സുന്നി  പ്രസ്ഥാനത്തിന്റെ  പ്രതിസന്ധികാലങ്ങളില്‍ മുന്നില്‍നിന്നും നയിച്ച അപൂര്‍വ്വം  നേതാക്കളില്‍  ഒരാളായിരുന്നു  പി.ഇ താജുദ്ദീന്‍ എന്നും സംഗമം അഭിപ്രായപ്പെട്ടു.



ദമ്മാം സീക്കോ സഅദിയ ഹാളില്‍  ഐ.സി.എഫ് സീക്കോ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിക്ക്  സയ്യിദ്  ശുകൂര്‍  അല്‍ഐദറൂസി, സയ്യിദ് അബ്ദുസ്സലാം തങ്ങള്‍  നേതൃത്വം  നല്‍കി . ഐ.സി.എഫ്  ഈസ്റ്റേണ്‍ പ്രൊവിന്‍സ്  സെക്രട്ടറി  അന്‍വര്‍  കളറോഡ്,ദമ്മാം സെന്‍ട്രല്‍ ദഅവ സെക്രട്ടറി അബ്ദുല്ല  വിളയില്‍,ഐ.സി.എഫ് ദായി മുഹമ്മദ്കുഞ്ഞി അമാനി,യൂസുഫ് സഅദി  അയ്യങ്കേരി,ഹംസ എലാഡ്, ഉമര്‍  ലത്തീഫി, മുഹമ്മദ് പുണ്ടൂര്‍, അബ്ബാസ്  ഹാജി  കുഞ്ചാര്‍,മൊയ്ദീന്‍  ഹാജി  കൊടിയമ്മ, അബ്ദുറഹ്മാന്‍  മദനി ഉര്‍ണി ,ഹബീബ്  തളങ്കര, മുബാറക്  സഅദി വണ്ടൂര്‍,ജലീല്‍  ചൂരി , ഹബീബ്  സഖാഫി ,അഷ്‌റഫ് ചാപ്പനങ്ങാടി, മുഹമ്മദ് കുഞ്ഞി  ഉളുവാര്‍,ലത്തീഫ്  പള്ളത്തടക്ക അബ്ദുല്‍  റഹ്മാന്‍ സഖാഫി  ഉക്കിനടക്ക, അബ്ദുല്‍  കാദിര്‍  സഅദി  കൊറ്റുമ്പ തുടങ്ങിയ  വിവിധ സംഘടനാ സ്ഥാപന  ഭാരവാഹികള്‍  സംബന്ധിച്ചു.    

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved