Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , » ഏഴര കിലോ കഞ്ചാവുമായി വിതരണക്കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.

ഏഴര കിലോ കഞ്ചാവുമായി വിതരണക്കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.

Written By Muhimmath News on Thursday, 2 August 2018 | 17:31


കുമ്പള:  ഏഴര കിലോ കഞ്ചാവുമായി വിതരണക്കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടിയത് പിന്തുടര്‍ന്ന്. മീഞ്ച ബീയിക്കട്ട കൊള്‍ച്ചാപ്പിലെ ഹുസൈനെ (24)യാണ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്നും ഏഴര കിലോ കഞ്ചാവ് കണ്ടെടുത്തു. കാസര്‍കോട്ടെ നിരവധി സ്ഥലങ്ങളിലേക്ക് കഞ്ചാവെത്തിച്ചു കൊടുക്കുന്ന വിതരണക്കാരിലെ പ്രധാനിയാണ് ഹുസൈനെന്ന് പോലീസ് പറഞ്ഞു. ആന്ധ്രപ്രദേശില്‍ കഞ്ചാവു കേസില്‍ അറസ്റ്റിലായി ഈയടുത്താണ് ഹുസൈന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved