Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























ദമ്മാം:ഹജ്ജ് കേവലം നാമങ്ങളില്‍ ഒതുങ്ങാതെ  ജീവിത വിശുദ്ധീയുടെ പ്രതീകങ്ങളായി ഓരോ ഹാജിയും മാറണമെന്നും സഹജീവി സ്‌നേഹവും   ഉന്നത ജിവിത മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഭാവിജിവിതം ഭാസുരമാക്കാന്‍ യത്‌നിക്കണമെന്നും പ്രമുഖ പണ്ഡിതന്‍ മുഹമ്മദ്കുഞ്ഞി അമാനി ഉത്‌ബോധിപ്പിച്ചു.

സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍നിന്നും നജ്മ ഹജ്ജ് ഹംലക്ക് കീഴില്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മടങ്ങിയെത്തിയ ഹാജിമാര്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അല്‍ഹിദായ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ പരിപാടി ഉമര്‍ സഅദി ഉത്ഘാടനം ചെയ്തു. റഷീദ് പുന്നോല്‍ ഹജ്ജ് അനുഭവങ്ങള്‍ പങ്ക്‌വെച്ചു. 
ശിഹാബുദ്ധീന്‍ ഹിമമി മര്‍ഹും സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അനുസ്മരണം നടത്തി. സൈദ് സഖാഫി ചെറുവേരി പ്രാര്‍ത്ഥന നടത്തി.
ഹജ്ജ് വേളയില്‍ മികച്ച സേവനം നടത്തിയ ഉമര്‍ സഅദി, സൈദ് സഖാഫി ചെറുവേരി, റമദാന്‍ മുസ്ല്യാര്‍, നൗഷാദ് ഏഴര, എന്നിവരെ അനുമോദിച്ചു 
നാസര്‍ മസ്താന്‍മുക്ക് , റാഷിദ്, അഹമ്മദ് തോട്ടട, മുനീര്‍ തോട്ടട, അബ്ബാസ് തെന്നല ജാഫര്‍ സ്വാദിക്,അഷ്‌റഫ് പട്ടുവം, മുഹമ്മദ് റഫീഖ് ചെമ്പോത്തറ  എന്നിവര്‍ സംബന്ധിച്ചു.
ഹാജിമാര്‍ക്കുള്ള സ്‌നേഹോപഹാരം സലിം പാലച്ചിറ, അന്‍വര്‍ കളറോട്,  അഹമ്മദ് തോട്ടട   എന്നിവര്‍ വിതരണം ചെയ്തു. ശരീഫ് സഖാഫി കീച്ചേരി അധ്യക്ഷത വഹിച്ചു, അന്‍വര്‍ കളറോഡ് സ്വാഗതവും, കെ.എം.കെ  മഴൂര്‍ നന്ദിയും പറഞ്ഞു 

Photo Caption:ഹാജിമാരുടെ സ്വീകരണ പരിപാടിയില്‍ മുഹമ്മദ് കുഞ്ഞി അമാനി മുഖ്യപ്രഭാഷണം നടത്തുന്നു 

Leave A Reply