Latest News :
Home » , , » ഐ സി എഫ് സിറ്റി സെന്‍ട്രല്‍ ദേശരക്ഷാ സംഗമം നടത്തി

ഐ സി എഫ് സിറ്റി സെന്‍ട്രല്‍ ദേശരക്ഷാ സംഗമം നടത്തി

Written By Muhimmath News on Sunday, 19 August 2018 | 18:19

























കുവൈത്ത് സിറ്റി: ഇന്ത്യയുടെ 72ം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഐ സി എഫ് സിറ്റി സെന്‍ട്രല്‍  ദേശരക്ഷാ സംഗമം കുവൈത്ത് സിറ്റിയിലെ മാലിയ രിസാലഭവനില്‍ സംഘടിപ്പിച്ചു. കേരളത്തിന്റെ പ്രളയ കെടുതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സദസ്സും നടന്നു. ഇന്ത്യാ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണ്. കലാലയ കാമ്പസ്സുകളും മറ്റും നന്മകള്‍ മാത്രം പഠിപ്പിക്കുന്ന സാഹചര്യം ഇന്ന് അന്ന്യമായി കൊണ്ടിക്കുന്നെന്നും ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലായ്മ ചെയ്യുനതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജെ എന്‍ യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്  എന്നും ഐ സി എഫ് സിറ്റി സെന്‍ട്രല്‍  അഭിപ്രായപ്പെട്ടു. 

ഐ സി എഫ് സിറ്റി സെന്‍ട്രല്‍ ആക്ടിംഗ് പ്രസിടന്റ് അബ്ദുല്‍ അസീസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ ജാഫര്‍ ചപ്പാരപ്പടവ് ഉദ്ഘാടനം ചെയ്തു. സമീര്‍ മുസ്‌ലിയാര്‍, സാദിഖ് കൊയിലാണ്ടി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved