Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page























ദമ്മാം: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രകൃതിദുരിതം അനുഭവിക്കുന്ന  ഈ പ്രത്യേക സാഹചര്യത്തില്‍ അവരെ ജീവിതത്തിന്റെ നല്ല നാളുകളിലേക്ക്  കൈപിടിച്ചുയര്‍ത്താന്‍ വേണ്ട എല്ലാവിധ സഹായ സഹകരണങ്ങള്‍ക്കും  പ്രവാസി സമൂഹം മുന്നിട്ട്‌വരണമെന്ന് മഞ്ഞാമ്പാറ മജ്‌ലിസ് സ്ഥാപങ്ങളുടെ ഗള്‍ഫ് കോര്‍ഡിനറ്റര്‍ സയ്യിദ് മുസ്തഫ തങ്ങള്‍ ആദൂര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് മഴക്കെടുതിമൂലം ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ മഴക്ക് ശമനം ലഭിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്രാപിക്കാനും പ്രവാസികള്‍ നടത്തുന്ന മുഴുവന്‍ പരിപാടികളിലും പ്രത്യേക പ്രര്‍ത്ഥന  നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഐ.സി.എഫ് സീക്കോ യൂണിറ്റ് നടത്തിയ പ്രത്യേക  പ്രാര്‍ത്ഥന  സംഗമം  ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ പ്രഖ്യാപിച്ച അരക്കോടി ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്  സമാഹരണവും സംഗമത്തില്‍  നടന്നു.


സംഗമത്തില്‍ അന്‍വര്‍ കളറോഡ്, കെ.പി മൊയ്തീന്‍ ഹാജി, മുബാറക് സഅദി , അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍,അബൂബക്കര്‍ സഅദി കൊടിയമ്മ, ജലീല്‍  ചൂരി, അന്‍സാര്‍ പൊഞ്ഞനം, കാദിര്‍ ഹാജി  മീഖാത്, റിയാസ് ആലമ്പാടി, അനീസ്  ബാളിയൂര്‍,ഹാസിഫ് കൃഷ്ണാപുര തുടങ്ങിയവര്‍ സംബന്ധിച്ചു.അബ്ദുല്‍ കാദിര്‍ സഅദി കൊറ്റുമ്പ സ്വാഗതവും മുഹമ്മദ്കുഞ്ഞി ഉളുവാര്‍  നന്ദിയും പറഞ്ഞു.

മഴക്കെടുതി:ഐ.സി.എഫ് സീക്കോ യുണിറ്റ് പ്രാര്‍ത്ഥനാീസംഗമം സയ്യിദ്  മുസ്തഫ തങ്ങള്‍ ഉത്ഘാടനം ചെയ്യുന്നു 

Leave A Reply