Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

അബുദാബി : അബുദാബി ഷഹാമയിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ അപേക്ഷയുമായി എത്തുന്നവര്‍ക്ക് ദമകറ്റാന്‍ കുടിനീരും ജ്യൂസുമായി അബുദാബി ഐ സി എഫ് പ്രവര്‍ത്തകര്‍. കേന്ദ്രത്തിന് പുറത്ത്  ഐ സി എഫിന് കീഴില്‍  സേവന സജ്ജരായ വളണ്ടിയര്‍മാരാണ് രാവിലെ മുതല്‍ സദാസമയം കുടിനീരുമായി രംഗത്തുള്ളത്. പൊതുമാപ്പ് കേന്ദ്രത്തിലെത്തുന്ന വിവിധ ഭാഷക്കാരായ അപേക്ഷകര്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശവും വളണ്ടീയര്‍മാര്‍ നല്‍കാറുണ്ടെന്ന് അബുദാബി സെന്‍ട്രല്‍ ഐ സി എഫ് ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ  അറിയിച്ചു.

അപേക്ഷയുമായി പൊതുമാപ്പ് കേന്ദ്രത്തിലെത്തുന്ന വിത്യസ്ത രാജ്യക്കാരായ അപേക്ഷകര്‍ ഭാഷ അറിയാത്തത് കാരണം ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇവിടെ എത്തുന്ന പലര്‍ക്കും പൊതുമാപ്പ് നടപടികളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ്. അതുകൊണ്ടുതന്നെ സാമൂഹിക പ്രവര്‍ത്തകരുടെയും വളന്റിയര്‍മാരുടെയും സേവനം ഇവര്‍ക്ക് അനുഗ്രഹമായിരിക്കും. വരും ദിവസങ്ങളിലും സേവനം തുടരുമെന്ന് അബുദാബി സെന്‍ട്രല്‍ ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു. 

ഇന്നലെ മാത്രം 1500 കുപ്പി വെള്ളമാണ് വിതരണം ചെയ്തത്. വെള്ളത്തിനും ജ്യുസിനും പുറമെ പഴവര്‍ഗങ്ങളും വളണ്ടിയര്‍മാര്‍ വിതരണം ചെയ്യുന്നുണ്ട്. ലത്തീഫ് ഹാജി വടക്കുമ്പാട്, നിസാര്‍ സഖാഫി ആദൂര്‍, ഇബ്രാഹിം വളാഞ്ചേരി തുടങ്ങിയ ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകരാണ് വണ്ടിയര്‍ സേവനത്തിന് നേതൃത്വം നല്‍കുന്നത്.     


Leave A Reply