Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , , » ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടക്കില്ല; ട്രയല്‍ റണ്‍ തുടരും

ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടക്കില്ല; ട്രയല്‍ റണ്‍ തുടരും

Written By Muhimmath News on Thursday, 9 August 2018 | 20:08


ചെറുതോണി: ഡാമിലേക്ക് ക്രമാതീതമായി വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നീരൊഴുക്ക് തുടരുന്നതിനാല്‍ ഷട്ടറുകള്‍ രാത്രി മുഴുവന്‍ തുറന്നിരിക്കും. രാവിലെ ആറുമണിക്ക് കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്.

വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മൂലമറ്റത്ത് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ആവശ്യമായതിനേക്കാള്‍ ഏതാണ് അഞ്ചിരട്ടി വെള്ളമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നാണ് ചട്ടം.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved