Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , » ഇടുക്കിയില്‍ 2398.66 അടിയായി, ട്രെയല്‍ റണ്‍ 12 മണിക്ക്

ഇടുക്കിയില്‍ 2398.66 അടിയായി, ട്രെയല്‍ റണ്‍ 12 മണിക്ക്

Written By Muhimmath News on Thursday, 9 August 2018 | 11:34
























ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2398.66 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ട്രെയല്‍ റണ്‍ നടത്താന്‍ തീരുമാനം. ഉച്ചക്ക് 12 മണിക്ക് ചെറുതോണി അണക്കെട്ടിന്റെ നടുവിലെ ഷട്ടര്‍ തുറന്നാണ് ട്രെയല്‍ റണ്‍ നടത്തുക. വൈദ്യുതി മന്ത്രി എം.എം. മണിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

റെഡ് അലര്‍ട്ട് നല്‍കിയ ശേഷമാകും ട്രയല്‍ റണ്‍ നടത്തുക. അതിവേഗം ജലനിരപ്പ് ഉയരുന്നതോടെ ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ ഉന്നതതലയോഗം സംസ്ഥാന സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തത്. ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.

മഴ തുടരുന്ന സാഹചര്യത്തില്‍ ഉച്ചയോടെ അണക്കെട്ടിലെ ജലനിരപ്പ് 2399 എത്തുമെന്നാണ് നിഗമനം. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ആറു സെന്റീ മീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീടിത് മാറ്റിവെക്കുകയായിരുന്നു. ജില്ലയില്‍ ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടായി. ദുരന്തനിവാരണസേന പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved