Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
തൊട്ടി: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മിന്‍ഹാജു സുന്ന സുന്നി സെന്ററില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.മിന്‍ഹാജു സുന്ന ദര്‍സ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍  ബഷീര്‍ ബാങ്ക് പതാക ഉയര്‍ത്തി. ദര്‍സ് പ്രധാന മുദരിസും ടടഎ ജില്ലാ ഫിനാന്‍സ് സെക്രട്ടറിയുമായ ഹാരിസ് ഹിമമി സഖാഫി പരപ്പ സന്ദേശ പ്രഭാഷണം നടത്തി. ദര്‍സ് മുദരിസ് ബാദുഷ ഹാദി സഖാഫി തൊട്ടിയിലെ പ്രാസ്ഥാനിക നേതാക്കളായ ഹംസ മാളിയേക്കല്‍, ഇല്യാസ്, ഷാഹുല്‍ ഹമീദ്, ഷഹീര്‍, റാഷിദ്, ശുഐബ് തുടങ്ങിയവര്‍ സംബന്ധിച്ചു.


ബെള്ളിപ്പാടി: സുന്നി സ്റ്റുഡന്റ് ഫെഡറെഷന്‍ ബെള്ളിപ്പാടി യൂണിറ്റ് ഇന്ത്യയുടെ 72 ാം മത് സ്വാതന്ത്രദിനം ആഘോഷിച്ചു.മുതിര്‍ന്ന സാമൂഹിക നോതാവ് സി മുഹമ്മദ് കുഞ്ഞി    പതാക ഉയര്‍ത്തി. 
എസ്.എസ്.എഫ് ചെര്‍ക്കള സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി റിനാസ് ബെള്ളിപ്പാടി, മുഹമ്മദ് കുന്നുമ്മല്‍ റഫീഖ് ജബല്‍ അഷ്‌റഫ് അന്‍ഷാഫ്' ഉവൈസ് നൗഷാദ് ഉമ്മര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.ബദിയഡുക്ക: സ്വാതന്ത്ര്യദിന ഘോഷത്തിന് ഭാഗമായി എസ് ബി എസ് കുംടിക്കാന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത  മാനവ സൗഹാര്‍ദ്ദ വലയം തീര്‍ത്തു. 


കുമ്പള: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അഹോരാത്രം പോരാടിയ ധീരദേശാഭിമാനികളെ ഓര്‍ക്കാതെ നമ്മുടെ ആഘോഷം പൂര്‍ത്തിയാവുകയ്യില്ലെന്ന് ഹംസ സഖാഫി പൂക്കോട്ടൂര്‍ ഉണര്‍ത്തി. സ്വാതന്ത്രൃം അമൃതം എന്ന ശീര്‍ഷകത്തില്‍ കുമ്പോല്‍ പാപ്പംകോയ നഗര്‍ അല്‍ മദ്‌റസത്തുല്‍ ബദ്രിയ്യയില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു 

സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ അബ്ദുല്‍ കരീം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഉമ4സഖാഫി മയ്യളം, സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍, ശിഹാബുദ്ദീന്‍ ജൗഹരി ചെടേക്കാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാത്ഥികളുടെ വിവിധ ആഘോഷ പരിപാടികളോടെ സമാപിച്ചു. ഗാളിമുഖം: സ്വാതന്ത്ര്യനുബന്ധിച്ച് ഗാളിമുഖം സറോളി ദാറുല്‍ ഉലൂം മദ്‌റസയില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ ഹാജി പതാക ഉയര്‍ത്തി.മുളിയടുക്കം:സ്വാതന്ത്ര സമര സേനാനികളുടെ ചരിത്രം പഠിച്ചാല്‍ മതസൗഹാര്‍ദ്ധം  വീണ്ടെടുക്കാമെന്ന് ഖതീബ് ഹസൈനാര്‍ മിസ്ബാഹി അല്‍ കാമില്‍ അഭിപ്രായപെട്ടു.
സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി   മുളിയടുക്കം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മേരാ വതന്‍ പരിപാടി  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. രാവിലെ പതാക ഉയര്‍ത്തയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.ജമാഅത്ത് പ്രസിഡന്റ എം എ ഇബ്രാഹിം അദ്യക്ഷത വഹിച്ചു .കരീം ജൗഹരി ഗാളിമുഖം സ്വാതന്ത്ര ദിന സന്ദേശ പ്രഭാഷണം നടത്തി. മൂസ മുസ്ലിയാര്‍, ഖലീല്‍ സഅദി എന്നിവര്‍ പ്രസംഗിച്ചു.

  സ്വാതന്ത്രദിനാഘോഷ ഭാഗമായി പലഹാര വിതരണം , പ്രതിജ്ഞ, ദേശഭക്തിഗാനാലാപനം, പ്രഭാഷണം, മദ്രസാ വിദ്യാര്‍ത്ഥികളുടെ പരേഡ് , തുടങ്ങിയ പരിപാടികള്‍ നടന്നു.ജമാഅത്ത് സെക്രറ്ററി ശാഫി മദനി സ്വഗതവും യൂസുഫ് കുളം നന്ദിയും പറഞ്ഞു.


ആലൂര്‍: കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സംയുക്തമായി ഇന്ത്യയുടെ 72ാം മത് സ്വാതന്ത്രദിനഘോഷിച്ചു.

കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യൂണിറ്റ് മുതിര്‍ന്ന അംഗം ടി എ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി.
എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍  ജനറല്‍ സെക്രട്ടറി ഇസ്മായില്‍ എം.കെ,കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മൂലയില്‍,,യൂണിറ്റ് സെക്രട്ടറി ഹനീഫ് ഹാജി,എസ് വൈ എസ് യൂണിറ്റ് ഫിനാന്‍സ് സെക്രട്ടറി അസ്ലം ടി.കെ,എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് ടി എ,മുഹമ്മദ് ടി എ,ഫാറൂഖ് എ.ആര്‍,ജുനൈദ് കടവില്‍,അഫ്രീദ്,സാബിത്ത്,അഫ്‌സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


അംഗടിമുഗര്‍ ഒഡുവാര്‍ അമാനത്തുല്‍ ഇസ്ലാം മദ്രസയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഖത്തീബ് റാഷിദ് ഹമമി സഖാഫി പതാക ഉയര്‍ത്തി
കാസറഗോഡ്: ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയുടേയും ജമാഅത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു. ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എ.ടി അബൂബക്കര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഖത്തി ബും സദര്‍ മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ കോളോട്ട് സ്വാഗതം പറഞ്ഞു സവാദ് നിസാമി പ്രസംഗിച്ചു

അല്‍താഫ് ഇമമി, അബ്ദുള്‍ ഖാദര്‍ മുസ്ല്യാര്‍, അബ്ദുല്ല ആലൂര്‍, എ.കെ അബ്ബാസ്, അബ്ദുല്ല അപ്പോളോ, ബഷീര്‍ കടവില്‍, ഇസ്മായില്‍ മാസ്റ്റര്‍, ടി.എ അബ്ദുള്‍ ഖാദര്‍ ,ടി.കെ അബ്ദുള്‍ ഖാദര്‍ ,അസീസ് എം.എ, അബ്ദുള്‍ ഖാദര്‍ മൂലയില്‍, ഹനീഫ അടുക്കത്തില്‍, അസ്ലം ടി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു
പര്‍ളാഡം ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി മഹല്ല് പ്രസിഡന്റ് അസീസ് കൊട്ടൂടല്‍ പതാക ഉയര്‍ത്തി. 
സ്വാതന്ത്ര ദിന ക്വിസ്സില്‍ വിജയികളായവര്‍ക്ക് സമ്മാന വിതരണം നടത്തി.
അബ്ദുല്‍ റഹീം സഖാഫി ,മഹ്മൂദ് മിലിട്രി,അബ്ദുല്‍ റഹിമാന്‍ ,ഖാദര്‍ ശറഫ ,കെ ടി അബ്ദുല്‍ റഹിമാന്‍ ,സഈദ് ബി,റഹീം സഖാഫി,റിയാസ് ,അബ്ദുല്ല ഹാജി ,മഹ്മൂദ് മദനി,സംമ്പന്ദിച്ചു . 

മാവിനകട്ട: രാജ്യ സ്‌നേഹം ഈമാന്റെ ഭാഗമാണെന്നും മത വിശ്വാസം അനുസരിച്ചു ജീവിക്കാനും ഇവിടെ എല്ലാവര്ക്കും അവക്ഷമുണ്ടെന്നും മതത്തിന്റെ പേരില്‍ അന്യരെ ദ്രോഹിക്കാനോ കലഹിക്കാനോ പാടില്ലെന്ന്  മാവിനകട്ട മുഹിയദ്ധീന്‍ ജുമാ മസ്ജിദ് ഖതീബ്  അബൂ സ്വാലിഹ കല്കന്തൂര്‍ കുഞ്ഞബ്ദുള്ള മദനി.
മാവിനകട്ട നൂറുല്‍ ഇസ്ലാം മദ്‌റസ പരിസരത്ത് നടന്ന സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ സംസാരിക്കുകയിരുന്നു .

ഭൂമിയില്‍ ഉള്ളവര്‍ക്കു നീ കരുണ കാണിക്കുക എന്നാല്‍ അള്ളാഹു നിങ്ങള്‍ക്കു കാരണ ചെയ്യും എന്നാണ് നബി വചനം . ജമാഹത്ത് പ്രസിഡണ്ട് ബി എന്‍ അബ്ദുല്ല പതാക ഉയര്‍ത്തി .
അബ്ദുല്‍ കാദര്‍ മുസ്‌ലിയാര്‍ മഞ്ഞംപാറ 
മാഹ്ശ്ഖ് മുസ്‌ലിയാര്‍ .സി എം അബ്ദുല്‍ കാദര്‍' എ കെ അബ്ദുല്ല .ടി കെ അബ്ദുല്ല ഇബ്രാഹിം ബെള്ളിഗെ  എന്നിവര്‍ സംബന്ധിച്ചുസ്വാതന്ത്ര്യത്തില്‍ മുസ്ലിം സാന്നിധ്യം നിസ്തുല്യം -കുമ്പോള്‍ തങ്ങള്‍

കാസര്‍കോട്: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി കഠിന പ്രയത്‌നം നടത്തിയ 
പണ്ഡിതന്‍മാര്‍ നിരവധിയാണെന്നും മത കാഴ്ച്ചപ്പാടുകള്‍ക്കപ്പുറമുള്ള ഏകത്വമാണ് സ്വാതന്ത്ര്യത്തിന് കാരണമെന്നും  സഅദിയ്യ പ്രസിഡണ്ട് കുമ്പോള്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍  പറഞ്ഞു.  ജാമിഅ സഅദിയ്യയില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫ്രീഡം അസ്സംബ്ലി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 

സഅദിയ്യ വിദ്യാര്‍ത്ഥികള്‍ സ്‌കൗട്ടിന്റെ അകമ്പടിയോടെ അണിനിരന്ന അസ്സംബ്ലിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹീം മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പ്രാര്‍ത്ഥന നിര്‍വഹിച്ചു. എം.എഅബ്ദുല്‍ വഹാബ് തൃക്കരിപ്പുര്‍ സ്വാതന്ത്ര ദിന സന്ദേശവും അബ്ദുല്‍ ഗഫ്ഫാര്‍ സഅദി മുഖ്യ പ്രഭാഷണവും നടത്തി. മുഹമ്മദ് സ്വാലിഹ് സഅദി , കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്ലത്തീഫ് സഅദി കൊട്ടില, ശറഫുദ്ധീന്‍ സഅദി,അബ്ദുല്‍ ഹമീദ് മൗലവി ആലംമ്പാടി, സ്വലാഹുദ്ധീന്‍ അയ്യൂബി, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, ഫാസില്‍ സഅദി മലപ്പുറം, അന്‍വര്‍ സഖാഫി, ആബിദ് സഅദി കുടക്, ഇബ്‌റാഹീം സഅദി വിട്ട്‌ല ,തുടങ്ങിയവര്‍ ജംഷീര്‍ അഹ്‌സനി സംബന്ധിച്ചു. പാറപ്പള്ളി ഇസ്മാഈല്‍ സഅദി സ്വാഗതവും മുസ്തഫ മാസ്റ്റര്‍ തളിപ്പറമ്പ് നന്ദിയും പറഞ്ഞു.Leave A Reply