Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page























അബുദാബി : അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രസിഡണ്ട് റസാഖ് ഒരുമനയൂരിന്റെ അദ്ധ്യക്ഷതയില്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തത്. 

ഭാരവാഹികളായി റാശിദ് പൂമാടം ( സിറാജ് ) പ്രസിഡണ്ട്, ഷിന്‍സ് സെബാസ്റ്റ്യന്‍ (ജനം) വൈസ് പ്രസിഡണ്ട് , ടി പി അനൂപ് (മാതൃഭൂമി) ജനറല്‍ സെക്രട്ടറി, സമീര്‍ കല്ലറ (മാതൃഭൂമി ടി വി)  ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു. 

പ്രവര്‍ത്തക സമിതി അംഗംങ്ങളായി റസാഖ് ഒരുമനയൂര്‍, നൗഫല്‍ തങ്ങള്‍, ടി പി ഗംഗാധരന്‍, അബ്ദുല്‍ റഹ്മാന്‍, സമദ് , അനില്‍ സി ഇടിക്കുള, ധനജയശങ്കര്‍ എന്നിവരെ തിരഞ്ഞെടുത്തു. ടി പി ഗംഗാധരന്‍ റിട്ടേണിഗ് ഓഫീസറായിരുന്നു. പ്രസിഡണ്ട് റാശിദ് പൂമാടം നന്ദി പറഞ്ഞു.      

Leave A Reply