അംഗടിമുഗര്‍: അംഗടിമുഗര്‍ പെരുന്നാപറമ്പ് നൂറുല്‍ ഇസ്ലാം മദ്രസയില്‍ സ്വാതന്ത്യദിന പരിപാടി സംഘടിപ്പിച്ചു. മദ്രസാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അമീറലി പതാക ഉയര്‍ത്തി. ശേഷം യോഗം അന്തുമാന്‍ പെരിമുഗറിന്റെ അദ്ധ്യക്ഷതയില്‍ സദര്‍ ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് മുസ്ലിയാര്, അനീസ് സഖാഫി പ്രസംഗിച്ചു. ഉമറുല്‍ ഫാറൂഖ് സഖാഫി സ്വാഗതവും അബ്ദുല്‍ റഹ്മാന് മുസ്ലിയാര് നന്ദിയും പറഞ്ഞു.