Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , , » ഒരു പിടി പുണ്യം പദ്ധതി ഉദ്ഘാടനം ചെയ്തു

ഒരു പിടി പുണ്യം പദ്ധതി ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Thursday, 2 August 2018 | 17:44


സീതാംഗോളി: മാലിക്ദീനാര്‍ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ സമൂഹത്തില്‍ അര്‍ഹരായ ആള്‍ക്കാരിലേക്ക് ഭക്ഷണസാധനങ്ങള്‍ മാസംതോറും എത്തിച്ചുനല്‍കുന്നതിനുള്ള 'ഒരു പിടി പുണ്യം' എന്ന പദ്ധതി ആരംഭിച്ചു. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കോളജില്‍നിന്നും ഒരു സഞ്ചി നല്‍കും. ദിവസവും വീടുകളില്‍ ഭക്ഷണമുണ്ടാക്കുന്നതിനായി അരിയെടുക്കുമ്പോള്‍ ഒരു പിടി ആരി സഞ്ചിയില്‍ കരുതും. സഞ്ചി നിറയുന്ന മുറയ്ക്ക് കോളജില്‍ എത്തിക്കുകയും അവിടുന്ന് അര്‍ഹരായവരുടെ വീടുകളില്‍ എത്തിച്ചുനല്‍കുകയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 

സീതാംഗോളി നഗരമധ്യത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് സഞ്ചിയില്‍ അരി നിക്ഷേപിച്ചുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലാസ്മുറിയില്‍നിന്നും സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് വിദ്യാര്‍ഥികളുടെ ശ്രദ്ധ പതിപ്പിക്കുന്ന ഇത്തരം പദ്ധതികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പ്രശംസിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എസ് ജനാര്‍ദ്ദന പദ്ധതി വിശദീകരിച്ചു. വിദ്യാര്‍ഥികളായ അഖീല്‍ മൊയ്തീന്‍., സജാദ്, നിഖില, ശ്രീഷ്മ, റാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved