Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » അക്ബര്‍ കൊലക്കേസ്: പ്രതികളെ വെറുതെ വിട്ടു

അക്ബര്‍ കൊലക്കേസ്: പ്രതികളെ വെറുതെ വിട്ടു

Written By Muhimmath News on Sunday, 19 August 2018 | 14:49


കാഞ്ഞങ്ങാട്: സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കെ പാണത്തൂര്‍ സ്വദേശിയും കൊളവയലിലെ ഖാസിഹൗസില്‍ താമസക്കാരനുമായ അബ്ദുല്‍ സലാമിന്റെ മകന്‍ അക്ബറിനെ (24) ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടു. ബേളൂര്‍ അഞ്ചാംവയലിലെ വി ദാമോദന്‍ (38), വാണിയംവളപ്പില്‍ കെ സുരേഷ് (34), അഞ്ചാംവയലില്‍ പുതിയവളപ്പിലെ പി വേണു (48), എ വി രഞ്ജിത്ത് (28), എന്‍ രാജീവന്‍ (30), രാകേഷ് (30) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (ഒന്ന്) കോടതി വെറുതെവിട്ടത്.

2011 മേയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്ബറിനെ സംഘം തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മെയ് 10നാണ് അക്ബര്‍ മരണപ്പെട്ടത്. ഇതോടെ കൊലക്കുറ്റത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.

കേസില്‍ അക്ബറിന്റെ പിതാവ് ഉള്‍പ്പെടെ 24 സാക്ഷികളെ വിസ്തരിച്ചു. 42ലധികം രേഖകള്‍ പരിശോധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved