Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page























കുമ്പള: ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള കോയിപ്പാടിയിലെ കൊപ്ര ബസാര്‍ കോട്ട എന്ന സ്ഥലത്തെ ഗ്രീന്‍ ഖാദര്‍ എന്നയാളുടെ ആള്‍താമസമില്ലാത്ത വീടിന്റെ കാര്‍ പോര്‍ച്ചിനു സമീപമാണ് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്.

മംഗളൂരു സോമേശ്വരം കോട്ടേക്കാര്‍ കെ സി റോഡിലെ അഷ്‌റഫ് ഷംസീര്‍ (26), ഇബ്രാഹിം യഹ് യ (26) എന്നിവരെയാണ് കുമ്ബള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്ന കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം വീട്ടില്‍ പരിശോധന നടത്തിയത്.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജെ സിജിന്‍ കുമാര്‍, മൊയ്തീന്‍ സാദിഖ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി ശാലിനി, ഡ്രൈവര്‍ മൈക്കിള്‍ എന്നിവരും കഞ്ചാവ് പിടികൂടിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

Leave A Reply