Tuesday, 28 August 2018

ഇരിട്ടി ബസ് സ്റ്റാന്‍ഡിലെ ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം; ആളപായമില്ല

























കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി ബസ് സ്റ്റാന്‍ഡിലെ ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം. നാല് കാറുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബസ് സ്റ്റാന്‍ഡിനുള്ളിലെ മൂന്നുനില കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ സ്‌ഫോടനശബ്ദം കേട്ടതായാണ് വിവരം. 


മുസ്ലീലീഗ് ഓഫീസ് അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. എസി കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്ന തരത്തിലാണ് ആദ്യം വിവരം പുറത്തുവന്നത്. എന്നാല്‍, സ്‌ഫോടനം തന്നെയാണ് ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.


SHARE THIS

Author:

0 التعليقات: