Latest News :
...
Home » , , , , » അവിശ്വാസം പാസായി; കാറഡുക്ക പഞ്ചായത്ത് ഭരണം ബി ജെ പിക്ക് നഷ്ടപ്പെട്ടു

അവിശ്വാസം പാസായി; കാറഡുക്ക പഞ്ചായത്ത് ഭരണം ബി ജെ പിക്ക് നഷ്ടപ്പെട്ടു

Written By Muhimmath News on Thursday, 2 August 2018 | 12:25

കാസര്‍ക്കോട് : കാറഡുക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള സി പി എമ്മിന്റ അവിശ്വാസപ്രമേയം യുഡിഎഫിന്റെ പിന്തുണയോടെ പാസ്സായി. ബി ജെ പി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ കൊണ്ടു വന്ന അവിശ്വാസപ്രമേയത്തെ യു ഡി എഫ് പിന്തുണച്ചു. 

പതിനെട്ട് വര്‍ഷമായി ബി ജെ പി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സി പി എം അവിശ്വാസ പ്രമേയം കൊണ്ടു വന്നത്.15 അംഗ പഞ്ചായത്തില്‍ ബി ജെ പിക്ക് ഏഴംഗങ്ങളുടെ പിന്തുണയുണ്ട്.സി പി എമ്മിന് 5ഉം, മുസ്ലീംലീഗിന് രണ്ടും,ഒരു കോണ്‍ഗ്രസ്സ് സ്വതന്ത്രനും ഉള്‍പ്പെട്ടതാണ് പ്രതിപക്ഷം.സി പി എം നീക്കത്തെ യു ഡി എഫ് പിന്തുണച്ചതോടെയാണ് അവിശ്വാസപ്രമേയം പാസ്സായത്.യു ഡി എഫിന്റ പ്രാദേശിക നേതൃത്വം കൈക്കൊണ്ട തീരുമാനത്തെ ജില്ല നേതൃത്വം നേരത്തെ അംഗീകരിച്ചിരുന്നു.

അതേ സമയം പ്രസിഡണ്ട് സ്ഥാനം ഉള്‍പ്പടെയുള്ള കാര്യത്തില്‍ പിന്നീട് ചര്‍ച്ച നടത്തി തിരുമാനിക്കുമെന്ന് സി.പി എം നേതാക്കള്‍ വ്യക്തമാക്കി. 2006ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സി പിഎമ്മിന് അനുകൂലമായി യു ഡി എഫ് അംഗങ്ങള്‍ വോട്ടു ചെയ്തിരുന്നു.എന്നാല്‍ അന്ന് ഭരണം ഏറ്റെടുക്കാതെ പ്രസിഡന്റ് പദം രാജിവെക്കുകയായിരുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved