Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , , » കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള അനുമതി പൂര്‍ത്തിയായി

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള അനുമതി പൂര്‍ത്തിയായി

Written By Muhimmath News on Thursday, 9 August 2018 | 12:21
























മലപ്പുറം: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള അനുമതി പൂര്‍ത്തിയായതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മലബാറിലെ യുഡിഎഫ് എംപിമാരുടെ നിവേദക സംഘത്തെ അറിയിച്ചു. ഇതോടെ പ്രവാസികളുടെ ഏറെക്കാലത്തെ മോഹമായ ജിദ്ദ സെക്ടറിലേക്ക് കരിപ്പൂരില്‍ നിന്ന് വീണ്ടും വലിയ വിമാനങ്ങള്‍ പറന്നുയരുമെന്നുറപ്പായി.

കരിപ്പൂരില്‍ 2015 ഏപ്രില്‍ 30ന് റണ്‍വേ റീ കാര്‍പ്പറ്റിംഗിന്റെ പേരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കുന്നത്. ജനപ്രതിനിധികളുടേയും, രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടേയും പ്രതിഷേധത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭ്യമാക്കാനായത്. 

സൗദി എയര്‍ലൈന്‍സിനാണ് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് വലിയ വിമാനം പറത്താന്‍ അനുമതി ലഭിച്ചത്. എയര്‍ഇന്ത്യയും സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved