Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » കാരുണ്യയാത്ര നടത്തി

കാരുണ്യയാത്ര നടത്തി

Written By Muhimmath News on Thursday, 9 August 2018 | 18:05


കാസര്‍ഗോഡ്: ജയലക്ഷ്മിക്ക് കൈത്താങ്ങായി സന്ധ്യ ട്രാവല്‍സിന്റെ നാലുബസുകളുടെ കാരുണ്യയാത്ര കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് വ്യാഴാഴ്ച കാസര്‍ഗോഡ് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ഫഌഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. സന്ധ്യ ബസ് ഉടമ കെ. ഗിരീഷ് സ്വാഗതം ചെയ്തു. കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി, ജില്ലാ ട്രഷറര്‍ മുഹമ്മദ്കുഞ്ഞി. പി.എ., എന്‍. സതീഷ്, കെ.എന്‍. ബാലകൃഷ്ണന്‍, ഇന്ദുകുമാര്‍, ബഷീര്‍ ജിസ്തിയ, എം.എ. അബ്ദുല്ല, രമണി എന്നിവര്‍ പ്രസംഗിച്ചു. കെ. ഉമേഷ് നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved