കാസര്‍കോട്: കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി. പടന്ന കോ ഒപ്പറേറ്റീവ് ബാങ്കിന് മുന്‍വശം താമസിക്കുന്ന വി.കെ നാസര്‍ (47) ഷാര്‍ജയില്‍ മരിച്ചത്. പരേതരായ വി.കെ സുലൈഖ പി.സി അഹമ്മദ് ദമ്പതികളുടെ മകനാണ് വി.കെ നാസര്‍. ഷാര്‍ജയിലെ താമസ സ്ഥലത്തെ ഫ്ലാറ്റില്‍ നിന്നും വീണ് ചികിത്സയിലായിരുന്നു. മൃതദേഹം ഷാര്‍ജ അല്‍ ഖാസ്മി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഭാര്യ: സല്മനാസര് (വെള്ളാപ്പ് ) മക്കള്‍: നസ്റിയ, നഫീസതുല് മിസ്രിയ. സഹോദരങ്ങള്‍: അഹമ്മദ് കബീര്‍ (മുംബൈ) കുഞ്ഞബ്ദുല്ല ,(ദുബായ്), നഫീസത്ത്.