Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , » വിന്നിംഗ് സ്റ്റാര്‍ മുഹമ്മദ്കുഞ്ഞി തായലങ്ങാടി; നഷ്ടമായത് സുന്നീ സ്ഥാപനങ്ങളുടെ വലിയ അത്താണിയെ

വിന്നിംഗ് സ്റ്റാര്‍ മുഹമ്മദ്കുഞ്ഞി തായലങ്ങാടി; നഷ്ടമായത് സുന്നീ സ്ഥാപനങ്ങളുടെ വലിയ അത്താണിയെ

Written By Muhimmath News on Friday, 10 August 2018 | 20:17


കാസര്‍കോട്: വെള്ളിയാഴ്ച ഉച്ചക്ക് നിര്യാതനായ വിന്നിംഗ് സ്റ്റാര്‍ മുഹമ്മദ്കുഞ്ഞി തായലങ്ങാടി ദീര്‍ഘകാലം ദുബായില്‍ സുന്നീ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ താങ്ങായി മുമ്പില്‍ നിന്ന നിസ്വാര്‍ഥ പ്രവര്‍ത്തകന്‍.

സഅദിയ്യ, മുജമ്മഅ്, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ  വളര്‍ച്ചക്കുവേണ്ടി ഓടിനടന്ന മുഹമ്മദ്കുഞ്ഞി ദീര്‍ഘകാലം ദുബായ്മജ്മഅ് പ്രസിഡന്റായിരുന്നു. ആദ്യമായി ഗള്‍ഫിലെത്തുന്ന നേതാക്കള്‍ക്ക് പലപ്പോഴും മുഹമ്മദ്കുഞ്ഞിയുടെ സ്ഥാപനവും താമസസ്ഥലവും വലിയ ആശ്വാസമായിരുന്നു. സ്ഥാപനത്തിന് ധനസമാഹരണം നടത്താനും അതിഥികളെ ഭക്ഷണം നല്‍കി സ്വീകരിക്കാനും മുന്നില്‍തന്നെ അദ്ദേഹം ഉണ്ടായിരുന്നു. സ്ഥാപനകമ്മിറ്റികള്‍ക്കു കീഴില്‍ ദിക്ര്! ദുആ മജ്‌ലിസ് ഒരുക്കാനും അതിന് തബറുക് ഒരുക്കാനും ഉത്സാഹം കാണിച്ചു.

കല്ലക്കട്ട മജ്മഇന് ദുബായില്‍ വേരോട്ടം ഉണ്ടാക്കുന്നതില്‍ മുഹമ്മദ്കുഞ്ഞിയുടെ സേവനം വളരെ വിലപ്പെട്ടതായിരുന്നു. മൂന്നുവര്‍ഷം മുമ്പ് വെച്ചുണ്ടായ പക്ഷാഘാതം മൂലം ഏറെ കഷ്ടപ്പാടുകള്‍ അനുഭവിക്കുകയും ചെയ്തപ്പോഴും ക്ഷമയോടെ ഇലാഹീ ചിന്തയില്‍ മാത്രമായി കഴിഞ്ഞുകൂടി.
എഴുന്നേല്‍ക്കാന്‍ പോലുമാകാതെ കിടപ്പിലായ സമയത്തും ആംബുലന്‍സിലും മറ്റുമായി പലപ്പോഴും സഅദിയ്യയിലെയും ബായാറിലെയും സ്വലാത്ത് മജ്‌ലിസില്‍ എത്തി പുണ്യം നേടിയിരുന്നു.

മുഹമ്മദ്കുഞ്ഞിയുടെ നിര്യാണത്തില്‍ ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, കല്ലക്കട്ട മജ്മഅ#് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved