Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല മുശാവറ സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം ആഗസ്റ്റ് 8 ന് രാവിലെ 9.30 മണി മുതല്‍ ദേളി സഅദിയ്യയില്‍ നടക്കും. ജില്ല മുശാവറ അംഗങ്ങള്‍ക്ക് പുറമെ നാല് താലുക്ക് മുശാവറ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരും പ്രതിനിധികളായിരിക്കും.

9.30 ന് നാല് താലൂക്കുകളുടെ മുശാവറ യോഗങ്ങള്‍ നടക്കും. കേന്ദ്ര മുശാവറ അംഗങ്ങള്‍ യോഗം നിയന്ത്രിക്കും. 10.30 ന് ഉദ്ഘാടന സെഷന്‍ നടക്കും. സംഗമത്തില്‍ ആദര്‍ശം, കര്‍മശാസ്ത്രം, ഉലമാഇന്റെ ദൌത്യം എന്നീ മൂന്ന് വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി വിഷയാവതരണവും സംവാദങ്ങളും നടക്കും. അന്തരിച്ച മുശാവറ അംഗം ഉപ്പള സി അബ്ദുള്ള മുസ്ലിയാരുടെ അനുസ്മരണ പരിപാടിയോടെ വൈകിട്ട് 5 മണിക്ക് സംഗമം സമാപിക്കും. 

രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. താല്പര്യമുള്ളവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേരളാ മുസ്ലിം ജമാഅത് ജില്ല ഓഫിസില്‍ അതിന്നു സൗകര്യം ഏര്‍പ്പെടുത്തിയുട്ടുണ്ടെന്നും ജില്ലാ വര്‍ക്കിങ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അറിയിച്ചു.


Leave A Reply