Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , » പ്രളയക്കെടുതി: പ്രസ് ക്ലബ്ബിന്റെ സഹായ ശേഖരണത്തിലേക്ക് ദഖീറത്ത് സ്‌കൂള്‍ ഒന്നര ലക്ഷം രൂപയുടെ വിഭവങ്ങള്‍ നല്‍കി

പ്രളയക്കെടുതി: പ്രസ് ക്ലബ്ബിന്റെ സഹായ ശേഖരണത്തിലേക്ക് ദഖീറത്ത് സ്‌കൂള്‍ ഒന്നര ലക്ഷം രൂപയുടെ വിഭവങ്ങള്‍ നല്‍കി

Written By Muhimmath News on Friday, 17 August 2018 | 18:02


കാസര്‍കോട്: പ്രളയ കെടുതിയില്‍ കൊടിയ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് സഹായം എത്തിക്കാനുള്ള കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ശ്രമങ്ങള്‍ക്ക് പൊതു സമൂഹത്തിന്റെ ആത്മാര്‍ത്ഥമായ സഹകരണം. തളങ്കര ദഖീറത്ത് സ്‌കൂളിലെ അധ്യാപകര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കി വാങ്ങിയ വിഭവങ്ങളും വിദ്യാര്‍ത്ഥികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സമാഹരിച്ചവയും ചേര്‍ത്ത് ഒന്നര ലക്ഷം രൂപയുടെ വിഭവങ്ങള്‍ പ്രസ് ക്ലബ്ബിനു കൈമാറി. 

ദഖീറത്ത് സ്‌കുളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ആര്‍.എസ്. രാജേഷ് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ മഞ്ജു കുര്യാക്കോസ്  എന്നിവരില്‍ നിന്ന് ഭക്ഷണധാധ്യങ്ങളും പുതുവസ്ത്രങ്ങളും നാപ്കിനും ബക്കറ്റുകളും മഗുകളും അടക്കമുള്ള വിഭവങ്ങള്‍ കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന കമ്മിറ്റി അംഗം പി. സുരേശന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ. ഷാഫി, വൈസ് പ്രസിഡന്റ് ഷഫീഖ് നസ്‌റുല്ല എന്നിവര്‍ ഏറ്റുവാങ്ങി. 

കാസര്‍കോട്ടെ അരമന ജ്വല്ലറി മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് 18,000 രുപ പ്രസ് ക്ലബിനെ ഏല്‍പ്പിച്ചു. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുതപ്പുകള്‍ നല്‍കി. പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി മകന്റെ വിവാഹ ആഘോഷം വെട്ടിച്ചുരുക്കി 10,000 രൂപ പ്രസ് ക്ലബ്ബിനെ ഏല്‍പ്പിക്കും. കാസര്‍കോട് പീസ് പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച തുക ശനിയാഴ്ച പ്രസ് ക്ലബ്ബ് ഭാരവാഹികളെ ഏല്‍പ്പിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved