Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , , » പ്രളയക്കെടുതിയില്‍ അമിത വില ഈടാക്കുന്നു; കര്‍ശന നടപടിയെന്ന് കേരളാ പൊലീസ്

പ്രളയക്കെടുതിയില്‍ അമിത വില ഈടാക്കുന്നു; കര്‍ശന നടപടിയെന്ന് കേരളാ പൊലീസ്

Written By Muhimmath News on Saturday, 18 August 2018 | 19:32

























തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വവും നഷ്ടപ്പെട്ട് നില്‍ക്കുന്ന ജനങ്ങള്‍ക്ക് സഹായവും കരുണയും ചൊരിയേണ്ട സമയത്ത് ചൂഷകരായ ചിലരെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്.

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ അവസ്ഥ മുതലാക്കി ചില ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഉയര്‍ന്ന വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കേരളാ പൊലീസ്  ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു


ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയാവും സ്വീകരിക്കുകയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved