Latest News :
Home » , , , » 'കേരള ജനതയെ അപമാനിച്ച നിങ്ങളുടെ സേവനം ഇനി വേണ്ട'; രാഹുല്‍ സി.പിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ലുലു ഗ്രൂപ്പ്

'കേരള ജനതയെ അപമാനിച്ച നിങ്ങളുടെ സേവനം ഇനി വേണ്ട'; രാഹുല്‍ സി.പിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ലുലു ഗ്രൂപ്പ്

Written By Muhimmath News on Monday, 20 August 2018 | 11:45

കോഴിക്കോട്: കേരളത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകള്‍ എത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റിനെ പരിഹസിച്ചുകൊണ്ട് കമന്റിട്ട യുവാവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

ഒമാനിലെ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലെ കാഷ്യര്‍ ആയിരുന്ന രാഹുല്‍ സി.പി പുത്തലത്തിനെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് കമ്പനി ഉത്തരവിട്ടത്. സംഭവത്തിന് പിന്നാലെ രാഹുലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായിരുന്നു. മാത്രമല്ല സംഭവം നടന്ന് ഉടന്‍ തന്നെ ലുലു ഗ്രൂപ്പ് രാഹുലിനെ വിശദീകരണം നല്‍കാനായി കമ്പനിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.

വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന കേരള ജനതയെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ താങ്കള്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഈ സാഹചര്യത്തില്‍ താങ്കളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ഇതിനാല്‍ അറിയിക്കുന്നുവെന്നുമാണ് കത്തില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

'നിങ്ങളുടെ എല്ലാ ഔദ്യോഗിക ഉത്തരവാദിത്തങ്ങളും ഉടന്‍ നിങ്ങളുടെ റിപ്പോര്‍ട്ടിംഗ് മാനേജര്‍ക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയാണെന്നും അക്കൗണ്ട് ഡിപാര്‍ട്‌മെന്റുമായി ബന്ധപ്പെട്ട് താങ്കളുടെ ബാക്കിയുള്ള സെറ്റില്‍മെന്റ് നടത്താനും നിര്‍ദേശിക്കുന്നതായും കത്തില്‍ ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

രാഹുല്‍ സി.പിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ലുലു ഗ്രൂപ്പിന്റെ നടപടിയെ സോഷ്യല്‍ മീഡിയയും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 'നല്ല തീരുമാനം. അയാള്‍ അത് അര്‍ഹിക്കുന്നു.' ഇത്രയും മോശമായ ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ കൂടി ലഭ്യമാക്കണമെന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved