Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » പാചകവാതക ചോര്‍ച്ച; വീട് കത്തിനശിച്ചു; പൊള്ളലേറ്റ വീട്ടമ്മ ആശുപത്രിയില്‍

പാചകവാതക ചോര്‍ച്ച; വീട് കത്തിനശിച്ചു; പൊള്ളലേറ്റ വീട്ടമ്മ ആശുപത്രിയില്‍

Written By Muhimmath News on Friday, 3 August 2018 | 17:32


കുമ്പള: പാചകവാതക ചോര്‍ച്ചയില്‍ തീപിടിച്ച് വീട് കത്തിനശിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. അനന്തപുരം കാമനബയലിലെ ഷരീഫിന്റെ ഓടിട്ട വീടിന്റെ അടുക്കള ഭാഗമാണ് സിലിണ്ടറിന്റെ പൈപ്പ് ഊരിയതിനെ തുടര്‍ന്നുണ്ടായ ചോര്‍ച്ചയില്‍ തീപിടിച്ച് കത്തിനശിച്ചത്.

ഷരീഫിന്റെ ഭാര്യ ആമിന (35)യ്ക്കാണ് കൈക്കും മറ്റും പൊള്ളലേറ്റത്. വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് നിന്ന് അഗ്‌നിശമനസേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ കെ. അരുണ്‍, ലീഡിങ് ഫയര്‍മാന്‍ എസ്. ഷാജി, ഫയര്‍മാന്‍മാരായ പി.ജി. ജീവന്‍, വിജി, രോഹിത്, കെ.എല്‍. ലിബിന്‍, ഡ്രൈവര്‍ ഇ. പ്രസീത്, ഹോംഗാര്‍ഡ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ തീയണക്കാനായി സ്ഥലത്തെത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved