Latest News :
Home » » കുമ്പളയിലെ സ്ഥാപനങ്ങള്‍ രാത്രി അടച്ചിടാന്‍ നിര്‍ദ്ദേശം: പൊലീസ് നടപടി തുടങ്ങി

കുമ്പളയിലെ സ്ഥാപനങ്ങള്‍ രാത്രി അടച്ചിടാന്‍ നിര്‍ദ്ദേശം: പൊലീസ് നടപടി തുടങ്ങി

Written By Muhimmath News on Saturday, 25 August 2018 | 11:40
























കുമ്പള: രാത്രികാലങ്ങളില്‍ മണല്‍ സംഘങ്ങള്‍ കൊമ്പുകോര്‍ക്കുന്നതും സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതും തടയാന്‍ കുമ്പള പൊലീസ് നടപടി തുടങ്ങി. 

രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും കടകളും രാത്രി പത്ത് മണിക്ക് ശേഷം അടച്ചിടാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. 
ഇത് നാലാമത്തെ പ്രാവശ്യമാണ് പൊലീസ് രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി ബുദ്ധിമുട്ടിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. 

കഴിഞ്ഞ ദിവസം രാത്രി ഒരു ഹോട്ടലിന് സമീപം മണലിനെ ചൊല്ലി രണ്ടുപേര്‍ തമ്മില്‍ അടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. 

റോഡരികിലും മറ്റും രാത്രികാലത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ വ്യാപകമായതോടെ ഹോട്ടല്‍ വ്യവസായം നഷ്ടത്തിലാണെന്നും അതിനിടെ പൊലീസിന്റെ ഇത്തരം ഇടപെടല്‍ ദുരിതം ഇരട്ടിപ്പിക്കുകയാണെന്നും ഹോട്ടലുടമകള്‍ പറയുന്നു. 

ഉപ്പളയിലും സമീപ പ്രദേശങ്ങളിലും കൊലയും മറ്റു സംഭവങ്ങള്‍ നടന്നാല്‍പോലും ഇത്തരം നടപടിയുണ്ടാവാറില്ല. ഇരുട്ട് കയറുന്നതോടെ കുമ്പള ടൗണില്‍ കള്ളന്മാരുടേയും പിടിച്ചുപറിക്കാരുടേയും ശല്യം ഏറിവരുന്നതായി നാട്ടുകാര്‍ പറയുന്നു. 

രാത്രി കാലങ്ങളില്‍ അഴിഞ്ഞാടുന്ന സാമൂഹ്യ ദ്രോഹികളെ നിലക്കുനിര്‍ത്തേണ്ട പോലീസ് വ്യാപാരികളെ മാത്രം ദ്രോഹിക്കുന്നതായും ഇത് നിര്‍ത്തണമെന്നും വ്യാപാരികള്‍ പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved