Latest News :
Home » , , , , » മലപ്പുറത്ത് രണ്ടിടത്ത് ഉരുള്‍പ്പൊട്ടല്‍; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു: രക്ഷാപ്രവര്‍ത്തനം ശക്തമാക്കി

മലപ്പുറത്ത് രണ്ടിടത്ത് ഉരുള്‍പ്പൊട്ടല്‍; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു: രക്ഷാപ്രവര്‍ത്തനം ശക്തമാക്കി

Written By Muhimmath News on Thursday, 16 August 2018 | 12:29
























മലപ്പുറം: കനത്തമഴയെത്തുടര്‍ന്ന് മലപ്പുറം ഊര്‍ങ്ങാട്ടിരി ഓടക്കയം പ്രദേശത്ത് ഉരുള്‍പ്പൊട്ടല്‍. പ്രദേശത്തെ തിരച്ചിലില്‍ മൂന്ന് മൃതദേഹം കണ്ടെടുത്തു. നാലുപേരേ അപകടത്തില്‍ രക്ഷപ്പടുത്തി.

നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഉരുള്‍പ്പൊട്ടലില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.

അതേസമയം മലപ്പുറം ജില്ലയിലെ തന്നെ വെറ്റിലപ്പാറ ഓടക്കയം ട്രൈബല്‍ കോളനിയിലും ഉരുള്‍പ്പൊട്ടിയിരിക്കുകയാണ്. പ്രദേശത്ത് നിന്ന് നാലു പേരേ രക്ഷപ്പെടുത്തിയിട്ടുണ്ട്. മഴ കുറഞ്ഞതിനെത്തുടര്‍ന്ന് ക്യാമ്പില്‍ നിന്ന് തിരിച്ച് ഊരിലെത്തിയവരാണ്  അപകടത്തില്‍ പെട്ടത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved